കുടുംബ വഴക്ക് തീര്‍ക്കാനിടപെട്ട ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു....
കുടുംബ വഴക്ക് തീര്‍ക്കാനിടപെട്ട ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. പനയൂര്‍ പിഎച്ച്സിക്ക് സമീപം കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.
ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ശ്രീജിത്ത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
ശ്രീജിത്തിന്റെ അമ്മാവന് കാരാത്തുപടി വീട്ടില്‍ രാധാകൃഷ്ണനും മകന് ജയദേവനുമായുണ്ടായ വഴക്ക് തടയാനായി ശ്രമിച്ചതായിരുന്നു ശ്രീജിത്ത്.
ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് .
രക്ഷപ്പെടുത്താനായി ശ്രമിച്ച അയല്‍വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചു. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരുക്കേറ്റവരും ഇതേ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് ഷൊര്‍ണൂര്‍ പൊലീസ്.
https://www.facebook.com/Malayalivartha