Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ജയരാജൻ പിണറായിയെ ചതിച്ചോ? മുഖ്യന്റെ ജന്മ ശത്രുവായ ദല്ലാൾ നന്ദകുമാറിനെ ചങ്ങാതിയാക്കി ഇ.പി, നന്ദകുമാറിൻെറ വീട്ടിലെത്തി അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല, ഇ.പിയുടെ നടപടി പിണറായിയെ ഞെട്ടിച്ചു...!

25 FEBRUARY 2023 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

പാവം ചിറ്റപ്പന് നല്ല എട്ടിന്റെ പണി. ദല്ലാൾ നന്ദകുമാറിൻ്റെ വീട്ടിൽ ഒതുക്കത്തിന് ഉണ്ണാൻ പോയ ചിറ്റപ്പൻ മുഖ്യമന്ത്രിയും സി പി എമ്മിലെ കാരിരുമ്പുമായ പിണറായി വിജയൻെറ മനസിൽ നിന്നും ഔട്ടായി. ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക് ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.

തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത് ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല. കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്. മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്. ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്.

അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്. തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടിയ നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു.

എന്നിട്ടും ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്.ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ സത്യം അതല്ല.

ഇ . പി യുമായി വര്ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ.അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന മുമ്പാണ് ഇ പി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നത് മനപൂര്‍വ്വമെന്ന വാര്‍ത്തകള്‍ ശരിവക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. കൊച്ചിയിൽ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കെ വി തോമസിനേയും ദൃശ്യങ്ങളില്‍ കാണാം. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്‍റെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യകാരണങ്ങളാലല്ല ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരിച്ചു. എൽഡിഎഫ് കൺവീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇ പി യുമായി വര്ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ വിശദീകരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്.ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ. അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഫ്ലാഗ് ഒഫ് ചെയ്ത ജനകീയ പ്രതിരോധ ജാഥ കണ്ണൂർ, കാസർകോട് ജില്ലകളിലായി 10 ലേറെ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടിട്ടും ഇ പി യെ കാണാതായതോടെയാണ് അണികൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയത്. വീട് ഇരിക്കുന്ന സ്ഥലത്തും നിയമസഭയെ പ്രതിനിധീകരിച്ച മട്ടന്നൂരിലും ജാഥാ സ്വീകരണത്തിൽ മുന്നണി കൺവീനർ എത്താഞ്ഞതോടെ നേതാക്കൾക്കിടയിലും ചർച്ചയായി.തന്നെ തഴഞ്ഞ് പാർട്ടിയിൽ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ സമയത്ത് പാർട്ടി യോഗങ്ങളിൽ ഇ പി പങ്കെടുത്തിരുന്നില്ല.

റിസോർട്ട് വിവാദത്തോടെ പാർട്ടി പരിപാടികളിൽ സജീവമായെങ്കിലും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയോട് നാട്ടിലുണ്ടായിട്ടും ഇ പി മുഖം തിരിക്കുകയാണ്. ചോദിക്കുന്നവരോട് ഞാൻ ജാഥ അംഗം അല്ലല്ലോ എന്ന് പറഞ്ഞ് ഒഴിയുന്നു. ഇതിനിടയിലാണ് ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഉന്നത കോര്‍പ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന ടി.ജി നന്ദകുമാര്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ നായകനാകുന്നത് ആദ്യമല്ല.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം മുതല്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം വരെ നേരിട്ടയാളാണ് നന്ദകുമാര്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ സജീവ ചര്‍ച്ചയായത്. ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ ജനനം. നന്ദകുമാറിന് വിശേഷണങ്ങള്‍ പലതാണ്.

കേസുകളില്‍ ന്യായാധിപന്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വ്യവഹാര ദല്ലാള്‍, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്ന കണ്‍സള്‍ട്ടന്‍റ്, അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായ നികുതി വകുപ്പിന്‍റെയും ഇന്‍റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ടയാള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍.വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കേരള സര്‍ക്കാരിന്‍റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്‍റര്‍ അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാള്‍ നന്ദകുമാര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്.

കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിന് പിന്നില്‍ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേര്‍ന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളില്‍ നന്ദകുമാറിന്‍റെ പേര് ഉയര്‍ന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു.

നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണവുമുണ്ടായി.

ഇ.എം.സി.സി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ എത്തിയതോടെയാണ് ദല്ലാള്‍ എന്ന ആ പേര് വീണ്ടും ചര്‍ച്ചയായി മാറിയത്..കുണ്ടറയിലെ പെട്രോള്‍ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടില്‍ ഷിജു എം.വര്‍ഗീസ്, സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയില്‍ ശ്രീകാന്ത്, തിരുവനന്തപുരം സ്വദേശി വിനുകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിന്റെ പിന്നാലെയുള്ള അന്വേഷണത്തിലാണ് ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങിയത്. എന്നാൽ അതേ പോലീസ് പിന്നീട് കളം മാറ്റി.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അണിയറയില്‍ ചരടുവലിച്ചത് ടി.ജി നന്ദകുമാറായിരുന്നു. വിവാദ വ്യവഹാര ദല്ലാളിന്റെ പങ്ക് ഇൗ ക്കേസില്‍ മറനീക്കി പുറത്തുവന്നതോടെയാണ് വീണ്ടും ദല്ലാള്‍ നന്ദകുമാര്‍ ചര്‍ച്ചയായി മാറിയത്. അദാനിയുടേ പോലും അടുപ്പക്കാരനായ നന്ദകുമാർ കേരള രാഷ്ട്രീയത്തില്‍ വിവാദമായ വഴിയാണ് പരിശോധിക്കേണ്ടത്. വിഴിഞ്ഞം കരാര്‍ കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോള്‍ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നല്‍കിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നു.

2008ല്‍ മുതൽ അദാനിയുമായി അടുപ്പം സുക്ഷിച്ച നന്ദകുമാര്‍ അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാന്‍ അദാനിയെത്തിയപ്പോള്‍ അനുഗമിച്ചത് നന്ദകുമാറായിരുന്നു. അന്നും വിഴിഞ്ഞത്തില്‍ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. എന്നാല്‍ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലാപാട് കടുപ്പിച്ചിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വിഴിഞ്ഞം കരാറില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗൗതം അദാനിയോടൊപ്പം ടി ജി നന്ദകുമാര്‍ എത്തിയപ്പോളാണ് ദല്ലാള്‍ കേരളത്തില്‍ ചര്‍ച്ചയായി മാറിയത്. സുപ്രീം കോടതി വിധികള്‍ പോലും വിലക്കുവാങ്ങാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാര്‍ എന്ന് പരക്കെ അറിയപ്പെടുന്നു. .ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കാന്‍ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍..

ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയിലാണ് നന്ദകുമാര്‍ പില്‍ക്കാലത്ത് വാര്‍ത്തകളിലും സി.പി.എമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചു. ലാവ്ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ പിന്നീട് അറിയപ്പെട്ടു. റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ സ്ുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.

വി.എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. വി.എസിന്റെ ഈ നടപടിയുടെ പേരില്‍ ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ ഉണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തില്‍ നിന്ന് വി.എസിന് കടുത്ത എതിര്‍പ്പ് നേരിടുകയും ചെയ്തു. പക്ഷേ ഇതൊന്നും കൂസാതെ നന്ദകുമാറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി വി.എസ് മാധ്യമങ്ങളുടെ അപ്രീതി സമ്പാദിച്ചു.

അദാനി ഗ്രൂപ്പിനെ വ്യവഹാരങ്ങളിലും ബിസിനസ് പ്രതിസന്ധികളിലും സഹായിക്കുക എന്ന നയതന്ത്ര ദൗത്യമാണ് നന്ദകുമാർ നിറവേറ്റുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അദാനി ഗ്രൂപ്പിന്റെ സുവര്‍ണകാലം തുടങ്ങിയപ്പോള്‍ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിര്‍ണായക പങ്ക് ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അദാനിയും വി.എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതും നന്ദകുമാറായിരുന്നു.

2012ലെ വിവാദ ഡാറ്റാ സെന്റര്‍ കേസില്‍ നന്ദകുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും തുടര്‍ന്ന് വി.എസുമായുമെല്ലാം നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചു. ദല്ലാളിനെതിരെ പി.സി ജോര്‍ജ് രംഗത്തെത്തി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ദല്ലാളിനെ കുടുക്കാനായി മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കി. ഈ കേസിലാണ് പിന്നീട് നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം എത്തിയത്. ഡാറ്റാ സെന്റര്‍ വിവാദത്തിലെ കനല്‍ അവിടെയും തീര്‍ന്നില്ല. വി.എസ് നിയമസഭയില്‍ വായിച്ചത് ദല്ലാള്‍ നന്ദകുമാര്‍ നല്‍കിയ കുറിപ്പാണ് എന്ന് പോലും വാര്‍ത്തകള്‍ എത്തി.

അവസാനം ആരോപണം നിരത്തിയത് കുറ്റ്യാടിയിലെ ട്രോന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനന്യ കുമാരി അലക്‌സാണ്. നാണഷല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന തട്ടിക്കൂട്ട് പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ച അനന്യ പിന്‍മാറേണ്ടി വന്നത് ദല്ലാള്‍ മൂലമാണെന്ന് പിന്നീട് വെളിപ്പെടുത്തി. നിരന്തരം ഭീഷണികള്‍ ഇയാളില്‍ നിന്ന് വന്നതായി തുറന്നടിച്ചു. ഈ വിവാദങ്ങള്‍ കാര്യമായി നന്ദകുമാറിനെ ഏശിയില്ല. ലാവ്ലിൻ കേസിൽ തന്നെ മോശക്കാരനാക്കിയത് നന്ദകുമാറാണെന്ന് പിണറായി ഇന്നും കരുതുന്നു. ഇതിൽ വി എസിൻ്റെ കറുത്ത കരങ്ങളുണ്ടെന്നും പിണറായി കരുതുന്നു. .പിന്നെങ്ങനെയാണ് ചിറ്റപ്പനോട് പിണറായി സഹിക്കുക?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 minute ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (14 minutes ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (29 minutes ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (30 minutes ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (35 minutes ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (2 hours ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (2 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (3 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (3 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (4 hours ago)

Malayali Vartha Recommends