Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

കുപ്പിപ്പാൽ ക്ഷീണം തീർക്കാൻ..ഉദ്യോഗസ്ഥരെ നിർത്തി പൊരിച്ച് പിണറായി..'കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ ജീവിക്കാമെന്ന് കരുതരുത്; ഒരു ദാക്ഷിണ്യവും ഇല്ലാത്ത നടപടി വരും’, സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ..ആരെങ്കിലുമൊക്കെ നന്നാകുമോ എന്തോ..?

25 FEBRUARY 2023 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വമ്പൻ പ്രതിസന്ധിയിലാണ്...അല്ലെങ്കിലേ പാർട്ടിയിൽ നിന്ന് 100 കൂട്ടം പ്രേശ്നങ്ങൾ ഇങ്ങനെ തലയ്ക്ക് മുകളിൽ നിൽകുമ്പോൾ ഇതും കൂടെ ആയപ്പോൾ മുഖ്യൻ ആകെ കലിപ്പിലാണ്..ഇപ്പോഴിതാ അതിന്റെ കാളി സർക്കാർ ഉദ്യോഗസ്ഥരോട് തീർത്തിരിക്കുകയാണ്..സംസ്ഥാനത്തെ സർക്കാർ ജീവനക്കാ‌ർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ കാലത്ത് ഓരോ നീക്കങ്ങൾ നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് എല്ലാവരും ഓർക്കണം.

 

ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ല. അവരെ പുഴുക്കുത്തുകളായി കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊള്ളാം ഫുൾ അഴിമതിയും അത് മറയ്ക്കാനുള്ള പ്ലാനും നടത്തുന്ന മുഖ്യൻ മറ്റുളവരെ ഉപദേശിക്കുന്നു..ഇതിപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ നോട്ടീസിൽ എന്ത് തീരുമാനം എടുക്കണമെന്നതിൽ രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഉപദേശം തേടും. ഫെബ്രുവരി 27-ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. സ്വപ്‌നാ രവീന്ദ്രനുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്. സ്വപ്‌നയുടെ ഫോണിൽ നിന്നും കൂടുതൽ ചാറ്റുകൾ ഇഡിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ അറസ്റ്റായി മാറാൻ സാധ്യതയുണ്ട്. അതിനാൽ ചോദ്യം ചെയ്യൽ നീട്ടിപ്പിക്കാനാണ് രവീന്ദ്രന്റെ നീക്കം. തിങ്കളാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകാൻ സാധ്യത ഇല്ല.ഔദ്യോഗിക തിരക്ക് പറഞ്ഞ് ഒഴിവാകാനാണ് സാധ്യത. അങ്ങനെ വന്നാൽ അതിവേഗം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകും. അതിനോടും അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ കോടതി വാറണ്ടുമായി രവീന്ദ്രനെ അറസ്റ്റു ചെയ്യും. കേസിൽ മുൻകൂർ ജാമ്യം തേടുന്നത് പോലും രവീന്ദ്രൻ പരിഗണിക്കുന്നുണ്ട്. കോടതിയിൽ പോയാൽ തിരിച്ചടിയാകുമോ എന്ന ആശങ്ക മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. അതുകൊണ്ടാണ് എല്ലാ വശവും ആലോചിക്കുന്നത്. പ്രതിസന്ധി രൂക്ഷമാക്കാതെ പരിഹാരമാണ് ചിന്തയിൽ. ചില ഇടനിലക്കാരിലൂടെ പ്രശ്‌ന പരിഹാരത്തിനും ശ്രമിക്കുന്നുണ്ട്. എന്നാൽ അതിശക്തമായ അന്വേഷണമാണ് ഇഡി നടത്തുന്നത്.

 

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിന്റെ അനുബന്ധ നടപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൂടി ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രവീന്ദ്രന് നോട്ടീസ് നൽകിയത്. ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്സാപ്പ് സന്ദേശത്തിന്റെ പകർപ്പും ഉൾപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകൾ.അതിനാൽത്തന്നെ രവീന്ദ്രനും സ്വപ്നയും തമ്മിൽ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിലെ ചർച്ചകളിൽ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്. കൂടുതൽ അടപ്പമുള്ളതിനുള്ള തെളിവും പുറത്തു വന്നു. ഈ സാഹചര്യത്തിൽ രവീന്ദ്രൻ വലിയ പ്രതിസന്ധിയിലാണ്. ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യലിന് രവീന്ദ്രനെ ഇ.ഡി. വിളിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (11 minutes ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (24 minutes ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (39 minutes ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (40 minutes ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (45 minutes ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (2 hours ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (2 hours ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (2 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (3 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (3 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (4 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (4 hours ago)

Malayali Vartha Recommends