Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

മകനും മകള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചതും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിമാന്‍ഡിലായതും നാണക്കേടായതോടെ ജനശ്രദ്ധതിരിക്കാന്‍ പുതിയ അടവുമായി മുഖ്യമന്ത്രി രംഗത്ത്.... ജമാഅത്തെ ഇസ്ലാമി- ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയെന്ന വിവാദം പടച്ചുവിട്ടെങ്കിലും ചീറ്റിപ്പോയി....അതോടെയാണ് പിണറായി പുതിയ ഉടായ്പ്പുമായി ഇറങ്ങിയിരിക്കുന്നത്. അതിനായി വേട്ടയാടുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്യ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നാണ് പിണറായി

25 FEBRUARY 2023 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

മകനും മകള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചതും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിമാന്‍ഡിലായതും നാണക്കേടായതോടെ ജനശ്രദ്ധതിരിക്കാന്‍ പുതിയ അടവുമായി മുഖ്യമന്ത്രി രംഗത്ത്. ജമാഅത്തെ ഇസ്ലാമി- ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയെന്ന വിവാദം പടച്ചുവിട്ടെങ്കിലും ചീറ്റിപ്പോയി. അതോടെയാണ് പിണറായി പുതിയ ഉടായ്പ്പുമായി ഇറങ്ങിയിരിക്കുന്നത്. അതിനായി വേട്ടയാടുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്യ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നാണ് പിണറായിയുടെ വീമ്പിളക്കല്‍. മുഖ്യമന്ത്രീ... അങ്ങിത് ആദ്യമേ ചെയ്തിരുന്നെങ്കില്‍ അങ്ങയുടെ ആശ്രീതവത്സലനായ ശിവശങ്കരന്‍ ഇപ്പോള്‍ അഴിക്കുള്ളില്‍ അന്തിയുറങ്ങില്ലായിരുന്നു. സ്പ്രിംഗ്‌ളര്‍ വിവാദം ഉയര്‍ന്ന് വന്നപ്പോഴേ ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അത് ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയും ആയിരുന്നെന്ന് പിന്നീട് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ദുരിതാശ്വാസനിധിയില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശനം നടത്തിയത്. 2016ല്‍ അധികാരമേറ്റശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ മറ്റൊരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഓരോ ഫയലും ഓരോ ജീവിതമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നിപ്പോ ഏഴ് കൊല്ലം പിന്നിടുമ്പോള്‍ വീണ്ടും അതേ പോലൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്. പി.എസ്.സി റാങ്ക് പട്ടികയില്‍ ഉണ്ടായിരുന്ന യുവതി സമരത്തില്‍ പങ്കെടുത്തതിന്റെ പക തീര്‍ക്കാനായി അര്‍ദ്ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുകയും ജോലി എന്ന സ്വപ്‌നം തകര്‍ക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഭരണത്തിന്‍ കീഴില്‍ വിലസുകയാണ്. ഇത്തരം നീചന്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന് എന്തേ ഇപ്പോ ഇങ്ങിനൊരു ബോധോധയം ഉണ്ടാകാന്‍ കാരണം. വ്യക്തിപരവും കുടുംബപരവും ആയ ചില നാറ്റക്കേസുകള്‍ നാട്ടിലെല്ലാം പാട്ടായി. അതിനുള്ള മറുമരുന്നാണിത്. അതായത് നാട്ടുകാരെ പറ്റിക്കാനുള്ള പുറപ്പാട്.

ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന കാപട്യം ആരും തിരിച്ചറിയില്ല എന്നാണ് വിചാരം. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുണ്ടായാല്‍ നടപടിയെടുക്കാനും ബുദ്ധിമുട്ടില്ല. ഇത് എല്ലാവരും ഓര്‍ക്കണം. അത്തരക്കാരെക്കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തി വരികയാണ്. ചില മേഖലകളില്‍ കുറച്ചുകാലം സര്‍വീസിലുള്ള ആളുകള്‍തന്നെ പുറത്തായിട്ടുണ്ട്. എന്നും മുഖ്യമന്ത്രി മേനി പറഞ്ഞു. ഉദ്യോഗസ്ഥരുടെ തെറ്റായ നീക്കങ്ങള്‍ നിരീക്ഷിക്കാനും നടപടിയെടുക്കാനും ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വെറും തള്ളാണ്. ഉദാഹരണത്തിന് കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന ബി. അശോകിനെതിരെ ഉറഞ്ഞുതുള്ളിയ സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനാ നേതാവായ സുരേഷിനെതിരെ എന്തെല്ലാം ആരോപണങ്ങളും പരാതികളും ഉയര്‍ന്നു. എന്നിട്ട് എന്തെങ്കിലും നടപടി എടുത്തോ? പോട്ടെ, താല്‍ക്കാലിക നിയമനത്തിനായി സഖാക്കളുടെ പട്ടിക തരാന്‍ ആവശ്യപ്പെട്ട് തലസ്ഥാനത്തെ മേയറുടെ ലൈറ്റര്‍ പാഡില്‍ ആരോ കത്തെഴുതിയെന്ന പരാതി ഉണ്ടായല്ലോ. താന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് കൊടുത്തില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയതാണല്ലോ. ഈ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് എന്തായി, ആരെയെങ്കിലും പിടികൂടിയോ? മുഖ്യമന്ത്രി തന്നെയാണല്ലോ ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. എന്തേ കാര്യക്ഷമമായ അന്വേഷണം നടത്താത്തത്. നടത്തിയാല്‍ തലസ്ഥാനത്തെ കുട്ടി സഖാക്കന്‍മാരോ, ജീവനക്കാരായ സഖാക്കളോ അകത്താകും.

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട പോലീസുകാര്‍ക്കെതിരെ അതിവേഗം നടപടി എടുത്തിട്ടുണ്ട്. ഇതേ സ്പീഡ് എന്തേ മറ്റ് കേസുകളിലും കാണിക്കാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു 'സി.എം' ആയ രവീന്ദ്രനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇ.ഡി അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. അവതാരങ്ങളെ അടുപ്പിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി, സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം തീരുന്നത് വരെ രവീന്ദ്രനെ ഓഫീസില്‍ നിന്ന് മാറ്റിനിര്‍ത്താത്തത്. ആദ്യം ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയിരുന്നു. ഇത്തവണ എന്താകുമെന്ന് കാത്തിരുന്ന് കാണാം.

സേവനം സമയബന്ധിതമായി നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കരുത് എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് കൊടുത്തു. കോന്നിയിലെ ഒരു സര്‍ക്കാര്‍ ഓഫീസിലെ 30ലധികം ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് ഉല്ലാസയാത്രയ്ക്ക് പോയല്ലോ. അങ്ങയുടെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു. സ്ഥലം എം.എല്‍.എയായ ജിനേഷ് കുമാര്‍ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ എ.ഡി.എം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പരിഹസിച്ചല്ലോ. സ്വന്തം പാര്‍ട്ടിക്കാരനാണല്ലോ എം.എല്‍.എ. മുഖ്യമന്ത്രി ഇതുവരെ എന്ത് നടപടി സ്വീകരിച്ചു. ഒന്നും ചെയ്തില്ല. അതുകൊണ്ട് ആഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനും സ്വന്തംകുടുംബത്തിനും നേരെ ഉയരുമ്പോള്‍ ജനകീയനാണെന്ന് നടിക്കാനായി അങ്ങ് ഇറക്കുന്ന ഇത്തരം നമ്പരുകള്‍ വെറും പൊള്ളത്തരമാണെന്ന് ജനംതിരിച്ചറിയും. അതുകൊണ്ട് ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്ന് പോയിട്ടുണ്ട് - എന്നൊക്കെ തള്ളിയപോലെ അഴിമതിക്കാരെയെല്ലാം ഇപ്പോ ശെര്യാക്കുമെന്ന് വെറുതേ തള്ളല്ലേ... ജനങ്ങളോട് തരിമ്പെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കൂ... എന്നിട്ടാവാം തള്ളിമറിക്കല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (10 minutes ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (23 minutes ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (38 minutes ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (39 minutes ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (44 minutes ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (2 hours ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (2 hours ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (2 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (3 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (3 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (4 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (4 hours ago)

Malayali Vartha Recommends