`കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍. മലപ്പുറം എടരിക്കോട് വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തി വകുപ്പുതല നടപടികള്‍ എടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
ഇന്ന് ഉച്ചയോടെ എടരിക്കോട് വില്ലേജ് ഓഫീസില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. പരാതിക്കാരന്റെ വീടിനടുത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ടായിരുന്നു. ഇത് തടസപ്പെടുത്തുമെന്ന് പറഞ്ഞാണ് ചന്ദ്രന് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലന്‍സ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് കൈക്കൂലി തുകയുമായി പരാതിക്കാരന് വില്ലേജ് ഓഫീസില്‍ എത്തിയത്. കൈക്കൂലി കൈമാറുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചന്ദ്രനെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha