Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പിണറായിയെ കുടഞ്ഞ് ആരിഫ് ഖാൻ വീണ്ടും! എന്തടിസ്ഥാനത്തിൽ? ഊർപ്പടക്കം കത്തിച്ചു.. വിറളി വിയർത്ത് പിണറായി

26 FEBRUARY 2023 09:54 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

മലയാളം സര്‍വകലാശാല വി.സി നിയമനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ രം​ഗത്ത് വന്നിരിക്കുകയാണ്. മലയാളം സര്‍വകലാശാലാ വിസി നിയമനത്തില്‍ സ‍ര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ ഇതുസംബന്ധിച്ച കത്തുനല്‍കി.

സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്? ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലെന്നും ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു. മലയാളം സര്‍വകലാശാല വി.സി നിയമനത്തിനും സെര്‍ച്ച് കമ്മിറ്റി രൂപവത്കരണത്തിനും സ്വന്തം നിലയില്‍ നീക്കം നടത്തി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണിത്.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലറുടെ പ്രതിനിധിയെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു.

മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സർക്കാർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് ഗവർണറുടെ പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് രണ്ട് തവണ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് കത്തയച്ചിരുന്നു. സര്‍വകലാശാല വി.സി നിയമനത്തിന് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നത് സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയെങ്കിലും അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. വിഷയം ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണ്.

ഇതിന് മറുപടിയായാണ് ഗവർണറുടെ നിർദശപ്രകാരം രാജ്ഭവൻ സെക്രട്ടറി മറുപടി നൽകിയത്. നേരത്തെ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് മേൽക്കൈ നൽകുന്ന രീതിയിലുള്ള നിയമം പാസാക്കുകയും അത് ഗവർണറുടെ അനുമതിക്കായി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇതുവരെ ഗവർണർ ഒപ്പിടാത്തതിനാൽ ആ ബില്ലിന് നിയമപരമായ സാധുതയില്ല. പിന്നെങ്ങനെയാണ് ഇത്തരത്തിലുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ഗവർണർ ചോദിച്ചു. ഈ മാസം 28 നാണ് മലയാളം സർവകലാശാല വിസിയുടെ കാലാവധി അവസാനിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് രൂപവത്കരിക്കേണ്ടത്.

അതിനിടെയാണ് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ നീക്കം നടത്തുന്നത്. നേരത്തെ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ നീക്കം നടത്തിയെങ്കിലും സര്‍ക്കാര്‍ അതിനോട് സഹകരിച്ചിരുന്നില്ല. പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കം. ഇതോടെയാണ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കം എന്ന് ഗവര്‍ണര്‍ ആരാഞ്ഞിട്ടുള്ളത്.

സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തു ഫയലിൽ ഉണ്ട് . സർവകലാശാല നിയമപ്രകാരം വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയും യു.ജി.സി പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രി നിർദേശിച്ച രീതിയിലുള്ള സെർച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ ചൂണ്ടിക്കാട്ടി. സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യു.ജി.സി റഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും എന്നാൽ വി.സി നിയമനാധികാരിയായ ചാൻസലർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതാണ് നിലവിൽ തുടർന്നുവരുന്ന രീതിയെന്നും ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തി.

എന്നാൽ താൻ നേരത്തെ ഫയലിൽ രേഖപ്പെടുത്തിയതു പ്രകാരമുള്ള അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി ഫയലിൽ ആവർത്തിച്ച് നിർദേശം നൽകി. ഇതുപ്രകാരമാണ് ഗവർണറുടെ നിർദേശം നിലനിൽക്കെ സെർച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ കത്ത് നൽകിയത്. സെർച് കമ്മിറ്റി അംഗമാകുന്നവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരും സർവകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാൾ ആയിരിക്കരുതെന്ന യു.ജി.സി റഗുലേഷൻ വ്യവസ്ഥയും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേടൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല എന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക് ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (17 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (21 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends