കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് തൃശൂരില്‍... പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കമാണ് അമിത്ഷായുടെ സന്ദര്‍ശനമെന്നാണ് ബി.ജെ.പി. നേതൃത്വം , തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന, അരലക്ഷംപേര്‍ പങ്കെടുക്കുന്ന പൊതുയോഗത്തെ അമിത്ഷാ അഭിസംബോധന ചെയ്യും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് തൃശൂരില്‍.. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കമാണ് അമിത്ഷായുടെ സന്ദര്‍ശനമെന്നാണ് ബി.ജെ.പി. നേതൃത്വം പറയുന്നത്.
നെടുമ്പാശ്ശേരിയില്‍നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹെലികോപ്റ്ററില്‍ തൃശ്ശൂര്‍ ശോഭാസിറ്റി ഹെലിപ്പാഡില്‍ എത്തുന്ന അമിത്ഷാ മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുക.രണ്ടിന് ശക്തന്‍തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന. മൂന്നിന് ജോയ്‌സ് പാലസില്‍ നേതൃയോഗം എന്നിവയ്ക്കുശേഷം വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
ശേഷം നാലിന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന, അരലക്ഷംപേര്‍ പങ്കെടുക്കുന്ന പൊതുയോഗത്തെ അമിത്ഷാ അഭിസംബോധന ചെയ്യുകയും പൊതുയോഗത്തിനുശേഷം കാര്‍മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
അതേസമയം കേരളം പിടിക്കാന്‍ ബിജെപി നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ശക്തമാക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നിദ്ദേശം. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ സജീവമായി വീടുകളില്‍ കയറി ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ നിര്‍ദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കണമെന്നും ജെ പി നദ്ദ ആവശ്യപ്പെട്ടു.
മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ ഓരോ മാസവും നേരിട്ടെത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കര്‍മ്മ പദ്ധതി തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നീ സീറ്റുകള്‍ ലക്ഷ്യമിട്ടാണ്. കേരളം പിടിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിയുടെ ഈ കര്‍മ്മ പദ്ധതിയ്ക്കുള്ളത്. ഇതിനായി ഇന്നു മുതല്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമായി തുടങ്ങണമെന്നാണ് നദ്ദയുടെ നിര്‍ദേശം. ദേശീയ തലത്തില്‍ തയാറാക്കിയ പട്ടികയില്‍ നിന്നും ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്.
"
https://www.facebook.com/Malayalivartha























