സഹിക്കാനാവാതെ നിലവിളിച്ച് .... നീന്തല്‍കുളത്തില്‍ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു...

നീന്തല്‍കുളത്തില്‍ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പറപ്പൂര്‍ ചാലക്കല്‍ സ്വദേശി പ്രസാദിന്റെ മകന്‍ നവദേവ് ആണ് മരിച്ചത്. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നവദേവ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വൈകീട്ട് അഞ്ച് മണിയോടെയാണ് പോന്നോരിലെ നീന്തല്‍ കുളത്തില്‍ നവദേവ് പരിശീലനത്തിലെത്തിയത്.
വര്‍ഷങ്ങളായി ഹീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്ന നവദേവ് രണ്ടാഴ്ച കൂടുമ്പോള്‍ ഇഞ്ചക്ഷന്‍ എടുത്തിരുന്നു. ഇഞ്ചക്ഷന്‍ എടുത്ത ദിവസങ്ങളില്‍ തളര്‍ച്ച നവദേവിന് അനുഭവപ്പെടാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
ഇന്നലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ഇഞ്ചക്ഷന്‍ എടുത്ത നവദേവിനോട് വീട്ടില്‍ വിശ്രമിക്കുവാനായി അമ്മ പറഞ്ഞത് കേള്‍ക്കാതെ നീന്താന്‍ പോവുകയായിരുന്നു. ട്യൂബില്‍ കുളത്തിലിറങ്ങി പരിശീലനത്തിനിടെ പെട്ടന്ന് നവദേവിനെ കാണാതായി.
തുടര്‍ന്ന് സഹോദരന്‍ മറ്റുള്ളവരെ വിവരമറിയിച്ചു. ഓടിയെത്തിയവര്‍ വെള്ളത്തില്‍ മുങ്ങിപ്പോയ നവദേവിനെ എടുത്ത് ആദ്യം തോളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പേരാമംഗലം പൊലീസ് .
https://www.facebook.com/Malayalivartha























