ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തേക്കുംമൂട് വഞ്ചിയൂര്‍ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസില്‍ റിനോ ഫ്രാന്‍സിസ് (32) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കല്‍, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സി.സി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികള്‍ പൊട്ടിച്ചത്.
വ്യാജ നമ്പറുള്ള ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികള്‍ അടുത്ത മോഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha























