വിവാഹം കഴിഞ്ഞത് അഞ്ചുമാസം മുമ്പ്...! തിരുവനന്തപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിൻ പിആർഎ 53 പ്രശാന്തിയിൽ സന്ധ്യ (50) ആണ് മരിച്ചത്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.ഇന്നലെ രാവിലെ 11 ന് വീടിനുള്ളിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അഞ്ചുമാസത്തിനു മുമ്പാണ് റിട്ട. അധ്യാപകനായ രഘുനാഥൻ നായരെ കരിക്കകം സ്വദേശിനിയായ സന്ധ്യ വിവാഹം ചെയ്തത്.
ദാമ്പത്യ ബന്ധത്തിലെ സ്വരച്ചേർച്ച ഇല്ലായ്മയും മാനസിക സംഘർഷവുമാകാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മെഡിക്കൽ കോളജ് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha























