വര്‍ഷങ്ങള്‍ക്കുമുമ്പുള്ള പ്രതികാരം.... സ്‌കൂട്ടര്‍ യാത്രക്കാരനെ ഗുഡ്‌സ് ഓട്ടോയിലെത്തിയ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു...

സ്‌കൂട്ടര്‍ യാത്രക്കാരനെ ഗുഡ്‌സ് ഓട്ടോയിലെത്തിയ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വേങ്ങര അങ്ങാടിയില്‍ പിക്കപ്പ്ഓട്ടോസ്റ്റാന്‍ഡിലാണ് സംഭവം നടന്നത്.
ചേറൂര്‍ സ്വദേശിയും കെട്ടിടനിര്‍മാണ കരാറുകാരനുമായ കാളങ്ങാടന്‍ സുഭാഷിനാണ് (പുരുഷോത്തമന്‍-48) വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചേറൂര്‍ അടിവാരം സ്വദേശി കാളംപുലാന്‍ മുഹമ്മദലി (39) യെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി.
മാര്‍ക്കറ്റില്‍നിന്ന് മത്സ്യംവാങ്ങി വരികയായിരുന്ന സുഭാഷിനെ യുവാവ് ഗുഡ്സ് ഓട്ടോ വിലങ്ങിട്ട് അങ്ങാടിക്ക് നടുവില്‍വെച്ച് വെട്ടുകത്തികൊണ്ട് വെട്ടി. കൈയ്ക്ക് പരുക്കേറ്റ സുഭാഷ് തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ സ്വയം ചികിത്സതേടി എത്തുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെട്ടാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത് കൊലപാതകശ്രമത്തിന് പ്രതിക്കെതിരേ കേസെടുക്കുകയും ചെയ്തു.
തന്നെ വര്‍ഷങ്ങള്‍ക്കുമുന്‍പ് സുഭാഷ് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിന്റെ പ്രതികാരമായാണ് വെട്ടിയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ സംഭവത്തില്‍ ഇത്തരത്തില്‍ പ്രതികരിക്കുമെന്ന് കരുതുന്നില്ലെന്നും സുഭാഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. വേങ്ങര പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























