കുമാരപുരം കെ.കെ.കെ.വി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപത്തുവച്ച് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

കുമാരപുരം കെ.കെ.കെ.വി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപത്തുവച്ച് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.
കുമാരപുരം പൊത്തപ്പള്ളി അനിഴം വീട്ടില്‍ സിജു രാജിനെയാണ് (ആട് സിജു- 25) ഹരിപ്പാട് പൊലീസ് പിടികൂടിയത്. ഫെബ്രുവരി 20ന് വൈകിട്ട് സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം യാതൊരു കാരണവുമില്ലാതെ ക്രൂരമായി മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമം നടത്തി.
ഒന്നാം പ്രതി കുമാരപുരം പൊത്തപ്പള്ളി കാട്ടൂര്‍ വീട്ടില്‍ വിഷ്ണുവിനെ (29) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























