ആട് ആന്റണി കുത്തിപ്പരിക്കേല്‍പ്പിച്ച മുന്‍ എസ്.ഐ അസുഖബാധിതനായിരിക്കവേ മരിച്ചു...

കേരള പൊലീസിനെ വട്ടം കറക്കിയ ആട് ആന്റണി കുത്തിപ്പരിക്കേല്‍പ്പിച്ച മുന്‍ എസ്.ഐ മരിച്ചു. പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടില്‍ കെ. ജോയിയാണ് (62) അസുഖത്തെ തുടര്‍ന്ന് മരിച്ചത്.
2012 ജൂണ്‍ 26നാണ് കുണ്ടറ പടപ്പക്കര സ്വദേശിയായ ആട് ആന്റണിയെന്ന് വിളിക്കുന്ന ആന്റണി വര്‍ഗീസ് ഡ്യൂട്ടിക്കിടെ ജോയിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പൊലീസ് ഡ്രൈവര്‍ പൂയപ്പള്ളി മീയണ്ണൂര്‍ കൈതപ്പുരക്കല്‍ വീട്ടില്‍ മണിയന്‍പിള്ളയെ കുത്തിക്കൊല്ലുകയും ചെയ്തു. പാരിപ്പള്ളി ജവഹര്‍ ജങ്ഷനില്‍ രാത്രി വാഹന പരിശോധനക്കിടെയായിരുന്നു സംഭവം നടന്നത്.
മോഷണമുതലുമായി ആട് ആന്റണി വാഹനത്തില്‍ വരവേ അന്ന് ഗ്രേഡ് എസ്.ഐ ആയിരുന്ന ജോയി വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.സംശയം തോന്നിയതോടെ ഇയാളെ പൊലീസ് ജീപ്പില്‍ കയറ്റി പോകവേ കത്തി ഉപയോഗിച്ച് മണിയന്‍പിള്ളയെ ആട് ആന്റണി കുത്തി.
തടസ്സം പിടിക്കാനായി ശ്രമിച്ച ജോയിയുടെയും വയറ്റില്‍ കുത്തിയ ശേഷം ആന്റണി ഓടി രക്ഷപ്പെട്ടു. മൂന്നുവര്‍ഷത്തിനൊടുവില്‍ 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തുനിന്ന് പ്രത്യേക അന്വേഷണസംഘമാണ് ആട് ആന്റണിയെ പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. 2016 മേയില്‍ പാരിപ്പള്ളി സ്റ്റേഷനില്‍ എസ്.ഐ ആയാണ് ജോയി സര്‍വീസില്‍ നിന്ന് വിരമിച്ചത്.
"
https://www.facebook.com/Malayalivartha























