വിവിധയിടങ്ങളില്‍ നിന്നും കല്ല്യാണം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പു വീരനെ പോലീസ് പിടികൂടി

വിവിധയിടങ്ങളില്‍ നിന്നും കല്ല്യാണം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമാ-arrestedയി മുങ്ങുന്ന തട്ടിപ്പു വീരനെ പോലീസ് പിടികൂടി. ഗുരുവായൂര്‍ രായന്മാരാക്കാര്‍ വീട്ടില്‍ റഷീദ് (41) നെയാണ് പിലാക്കാവ് പുതിയതായി വിവാഹം കഴിച്ച വീട്ടില്‍ നിന്ന് പിടികൂടിയത്.
എ.എസ്.ഐ മുജീബുറഹ്മാന്‍, സീനിയര്‍ സി.പി.ഒ ശാലു ഫ്രാന്‍സിസ്, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പാവപ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ച് സ്വര്‍ണവും പണവുമായി മുങ്ങുന്ന സ്വഭാവമാണ് ഇയാള്‍ക്ക്. പത്തോളം വിവാഹം കഴിച്ചതായാണ് വിവരമെന്നു പൊലീസ് . വൈത്തിരിയില്‍ നിന്നും 2011ല്‍ വിവാഹം കഴിച്ചു മുങ്ങിയ കേസിലാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്.
മറ്റിടങ്ങളില്‍ ഇത്തരം തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha























