Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്തിന്? ഇഡിയുടെ നീക്കങ്ങളെല്ലാം അപ്രതീക്ഷിതമായി പാളുന്ന നീക്കമാണ് സി പി എം നടത്തിയത്....ശിവശങ്കറിനെ കോടതിയിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം തീർത്തും ദുരഹമാണ്....ആശുപത്രി ജീവനക്കാർ ഇ ഡി യു ടെ സ്കാനറിലാണ്...

12 MARCH 2023 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്തിന്? ഇഡിയുടെ നീക്കങ്ങളെല്ലാം അപ്രതീക്ഷിതമായി പാളുന്ന നീക്കമാണ് സി പി എം നടത്തിയത്.ശിവശങ്കറിനെ കോടതിയിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം തീർത്തും ദുരഹമാണ്. എന്നാൽ സി പി എമ്മിൻ്റെ തന്ത്രങ്ങളെല്ലാം പൊളി ക്കുന്ന തരത്തിലാണ് ഇ. ഡി നീങ്ങുന്നത്. ശിവശങ്കർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ തന്നെ ഇഡിയുടെ സർവ സന്നാഹങ്ങളും കൊച്ചിയിൽ എത്തിക്കഴിഞ്ഞു. ശിവശങ്കറിനെ കാണാനെത്തുന്നവരെല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും. ശിവശങ്കറിൻ്റെ മുറിയിലും ഇ. ഡിയുടെ സാന്നിധ്യമുണ്ട്.ശിവശങ്കറിനെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാർ ഇ ഡി യു ടെ സ്കാനറിലാണ്. ആശുപത്രി ജീവനക്കാരെ ഉപയോഗിച്ച് ശിവശങ്കറിന് ചില വിവരങ്ങൾ കൈമാറാനാണ് നീക്കം.

 

തനിക്ക് ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കർ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതാണ് ദുരുഹം.ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ശിവശങ്കർ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയുള്ളവരാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികൾ. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.

.

ഇതിനിടെ 2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സ് ആപ് ചാറ്റുകളും പുറത്തുവന്നിരുന്നു. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിൻറിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്ക‍ർ സ്വപ്നയോട് നി‍ർദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിൻറെ മാതൃകയും ശിവശങ്ക‍ർ നൽകുന്നുണ്ട്. രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിൻറെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിൻറെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നതാണ് ഇ ഡിക്ക് പിടിവള്ളിയായത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു..

 

സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. നിയമനത്തിന് നോർക്ക സിഇഒ അടക്കമുള്ളവർ സമ്മതിച്ചെന്നും സ്വപ്നയോട് ശിവശങ്കർ പറയുന്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്തായി..യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെെട്ടെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. കോൺസുലേറ്റിലെ സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടിയെന്ന് എം ശിവശങ്കർ വാട്സ് ആപ്പ് ചാറ്റിൽ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. പുതിയ ജോലിയും യൂസഫലി എതിർക്കുമോയെന്ന സ്വപ്നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിൻറെ മറുപടിയും അടങ്ങുന്നതാണ് വാട്സ്ആപ് ചാറ്റുകൾ. ഇതിൽ നിന്നെല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് ശിവശങ്കർ മുന്നോട്ടു പോയിരുന്നതെന്ന കാര്യം വ്യക്തമാണ്. നോർക്കയിൽ എന്തു തീരുമാനിക്കണമെങ്കിലും മുഖ്യമന്ത്രി വിചാരിക്കണം.

 

നോർക്കയിൽ സ്വപ്നയെ നിയമിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ സമ്മതം കൂടിയേ തീരൂ. ഇതാണ് ശിവശങ്കരൻ വ്യക്തമായി പറയുന്നത്. അതിനാണ് അദ്ദേഹം രവീന്ദ്രനെ കൂട്ടുപിടിക്കുന്നത് . രവീന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.അതായത് ഇപ്പോഴത്തെ അവസ്ഥയിൽ ശിവശങ്കറിനെ ഇ. ഡിക്ക് കിട്ടിയാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ഇത് ഒഴിവാക്കേണ്ടത് മുഖ്യമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ആവശ്യമാണ്. അതിനുള്ള നീക്കങ്ങളാണ് കളമശേരി മെഡിക്കൽ കോളേജിൽ നടക്കുക. മുമ്പ് അട്ടകുളങ്ങര ജയിലിൽ കിടക്കുമ്പോഴാണ് സ്വപ്നയിൽ നിന്നും ചില റെക്കോർഡിംഗുകൾ ചില പോലീസുകാരെ ഉപയോഗിച്ച് മുഖ്യമന്ത്രി നേടിയത്. ഇത് മുഖ്യമന്ത്രിയെ വളരെയേറെ സഹായിച്ചിരുന്നു. ഇതേ നീക്കമാണ് ഇപ്പോൾ ശിവശങ്കറിനോടും പ്രയോഗിക്കുന്നത്.അതായത് ആശുപത്രിയിൽ കിടക്കുന്ന ശിവശങ്കറിനെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പഠിപ്പിക്കും. ഇന്നത്തെ സാഹചര്യത്തിൽ ശിവശങ്കർ അത് കേൾക്കുക തന്നെ ചെയ്യും. കേട്ടില്ലെങ്കിൽ കേൾപ്പിക്കും.സ്വപ്ന സുരേഷിനെ ബെംഗളൂരുവിൽവച്ചു ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടി താമസിച്ചിരുന്നെന്ന ആരോപണത്തോട് വിജേഷ് പ്രതികരിച്ചു. തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നു വിജേഷ് പറഞ്ഞു. ഹോട്ടലിൽ മുറിയെടുത്തത് ഒറ്റയ്ക്കാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. കൂട്ടാളി ആരെന്ന് തെളിയിക്കാൻ സ്വപ്നയെ വെല്ലുവിളിക്കുന്നുവെന്നും വിജേഷ് പറഞ്ഞു. വിജേഷിൻ്റെ വെളിപ്പെടുത്തലും മുഖ്യമന്ത്രി അതീവ ഗൗരവത്തോടെയാണ് കാണുന്നത്.


കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലിൽ തെളിവെടുത്തുവെന്നും വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ചാണ് വിജേഷിന്റെ പ്രതികരണം. ഇത് ആരാണെന്ന് സി പി എം ഉന്നതന് അറിയാം എന്നാണ് ലഭിക്കുന്ന സൂചനകൾ. അയാളെ പാർട്ടി ബംഗളുരുവിലേക്ക് അയച്ചെന്നാണ് പലരും കരുതുന്നത്.കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ളയോട് ഹാജരാകാൻ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു.


സ്വപ്നയുടെ കുറിപ്പ് ഇങ്ങനെയാണ്:നായാട്ട് ആരംഭിച്ചു. എന്റെ പരാതിയിൽ കർണാടക പൊലീസ് ദ്രുത നടപടികൾ ആരംഭിച്ചു. കർണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം റജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച്, എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ? നായാട്ട് തുടങ്ങി സഖാക്കളെ. അതായത് സഖാക്കളെ വിടില്ലെന്നാണ് സ്വ പ്നയുടെ ഭീഷണി.മുഖ്യമന്ത്രിയും സി പി എമ്മും എത്തിയിരിക്കുന്ന പ്രതിസന്ധി സമാനതകൾ ഇല്ലാത്തതാണ്. ഇ.ഡിയുടെ കൈയിൽ നിന്നും മുഖ്യനെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബത്തെയും രക്ഷിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ട്. അതിനാണ് പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇപ്പോൾ പെടാപാട് പെടുന്നത്. മുഖ്യൻ മാത്രമല്ല ഇടനിലയുടെ റോളിൽ ഉള്ളത്. അദ്ദേഹത്തിൻ്റെ ഉറ്റ ബന്ധുവായ ഒരാളും മുഖ്യനെ രക്ഷിക്കാൻ രംഗത്തുണ്ട്. ഇതിൻ്റെ ഭാഗമാണ് ശിവശങ്കരൻ്റെ ആശുപത്രി വാസം .ആശുപത്രിയിൽ കിടന്നു കൊണ്ട് ശിവശങ്കരൻ എല്ലാ വിവരങ്ങളും മുഖ്യന് ചോർത്തി നൽകും.ഇത് തടയുക എന്ന ശ്രമകരമായ ദൗത്യമാണ് ഇ.ഡിക്ക് മുന്നിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (5 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (24 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (4 hours ago)

Malayali Vartha Recommends