ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് നടന്ന സകല ഇടപാടുകളും കേന്ദ്രം കുത്തിപൊക്കുമെന്ന സൂചനയാണ് അമിത് ഷാ നല്കിയിരിക്കുന്നത്. ലൈഫ് മിഷനും സ്വര്‍ണ്ണക്കടത്തും എടുത്ത് പറഞ്ഞതിന് പുറമേ മു്ഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞതോടെ കേന്ദ്രത്തിന്റെ നീക്കം പിണറായിലേയ്ക്കാണെന്ന് വ്യക്തം.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പര്യടനങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചും രാഷ്ട്രീയ പാപ്പരത്തെത്തെ കുറിച്ചും സംസാരിച്ചതും അതിന് ജനങ്ങളുടെ ഇടയില്‍ നിന്നുയര്‍ന്നു വന്ന കയ്യടിയും കേരളത്തില്‍ സിപിഎമ്മിനെ വലിയ വെല്ലുവിളിയായി മറുകയാണ്. പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു വിമര്‍ശിച്ചതും ശ്രദ്ധേയമായി. ലൈഫ് മിഷന്‍ അഴിമതി, സ്വര്‍ണ്ണക്കള്ളക്കടത്ത് എന്നിവയില്‍ മുഖ്യമന്ത്രി ഉത്തരം പറയേണ്ടി വരും എന്നു പറഞ്ഞതോടെ കാര്യം വ്യക്തമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ വരിഞ്ഞു മുറുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും മറുപടി പറയുകയോ മാനനഷ്ടത്തിന് കേസ് കൊടുക്കുകയോ ചെയ്യാതെ എ്ല്ലാം കേട്ടു മിണ്ടാതിരിക്കുന്ന നിലയിലേയ്ക്ക് പിണറായി വിജയനെ എത്തിച്ചതിന്റെ പിന്നിലെ ദുരൂഹതയാണ് ഇന്നലെ അമിത് ഷാ തോണ്ടി പുറത്തിട്ടത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് നടന്ന സകല ഇടപാടുകളും കേന്ദ്രം കുത്തിപൊക്കുമെന്ന സൂചനയാണ് അമിത് ഷാ നല്കിയിരിക്കുന്നത്. ലൈഫ് മിഷനും സ്വര്‍ണ്ണക്കടത്തും എടുത്ത് പറഞ്ഞതിന് പുറമേ മു്ഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞതോടെ കേന്ദ്രത്തിന്റെ നീക്കം പിണറായിലേയ്ക്കാണെന്ന് വ്യക്തം.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇഡി ക്ലിഫ് ഹൗസിലെത്തുമെന്നാണ് സൂചന. സ്വപ്‌ന നല്കിയിട്ടുളള തെളിവുകളുടെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിനെ ജയിലിലാക്കിയത്. സി.എം.രവീന്ദ്രന്‍ ജയിലിന്റെ വാതില്‍പടിയില്‍ എത്തി നില്ക്കുന്നതും അതേ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഏറ്റവും ഒടുവിലായി വ്യവസായി എം.എ.യൂസഫലിയും ഇഡിയുടെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുകയാണ്. റെഡ് ക്രസന്റ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എം.എ.യുസഫലിയേയും ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരിക്കുന്നത്.ഈ സാഹചര്യത്തില്‍ ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്ക് അതില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. മറ്റൊരു കാര്യം മുഖ്യമന്ത്രി നാളിതുവരെ ശിവശങ്കറിനെയോ, രവീന്ദ്രനെയോ തള്ളിപറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ ചെയ്തതെല്ലാം തന്റെ മൗനാനുവാദത്തിലാണെന്ന വിലയിരുത്തലിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.
കേന്ദ്രആഭ്യന്തര മന്ത്രി തന്നെ നേരിട്ട് ലൈഫ് മിഷന്‍, സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഇടപെട്ടതോടെ സിപിഎമ്മിന്റെ പ്രതിരോധ മാജിക്കുകളൊന്നും ഇനി വിലപ്പോവില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എത്ര ജനകീയ പ്രതിരോധം നടത്തിയാലും ഞെരിച്ചമര്‍ത്താന്‍ കഴിയാത്ത തരത്തില്‍ പിടിമുറുക്കുമെന്നുറപ്പാണ്. തെരുവുകളിനി ചോരപുഴയാക്കിയാലും മുഖ്യമന്ത്രിയിലേയ്ക്ക് തന്നെ അന്വേഷണം എത്തും എന്നതില്‍ സംശയമില്ല. അത് എപ്പോള്‍ ഏത് തരത്തിലാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. ഇത്രയും വലിയ ആരോപണങ്ങളുണ്ടായിട്ടും പാര്‍ട്ടിയില്‍ ഭരണത്തിനും മുഖ്യനുമെതിരെ അപശബ്ദങ്ങളുയരാതിരിക്കുന്നതിനെതിരുയും വിമര്‍ശനങ്ങളുയരുന്നുണ്ട്. സിപിഎം അണികള്‍ ഭയക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ കൊണ്ട നിറയുകയാണ് സോഷ്യല്‍ മീഡിയ. അമിത് ഷാ വരുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെ സിപിഎം പ്രതീക്ഷിച്ചതാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം. എന്നാല്‍ ലൈഫ് മിഷന്‍ അഴിമതിയും സ്വര്‍ണ്ണക്കള്ളക്കടത്തും എടുത്തു പറഞ്ഞതോടെ അങ്കലാപ്പ് ക്ലിഫ് ഹൗസില്‍ മാത്രമല്ല, പാര്‍്ട്ടി നേതാക്കളിലേയ്ക്കും അത് പടര്‍ന്നിരിക്കുകയാണ്.
കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു എന്നാല്‍ ജനം ബിജെപിയെ തിരഞ്ഞെടുത്തെന്ന് അമിത് ഷാ പറഞ്ഞു.'കേരളത്തിന് മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം 1,15,000 കോടി രൂപ നല്‍കി. എന്നാല്‍, യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി രൂപ നല്‍കി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്‍കി. കാസര്‍കോടില്‍ 50 മേഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത്'' അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കില്ല. അവര്‍ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.കൊച്ചി 11 ദിവസമായി പുകയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നടപടി എടുക്കാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങി. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായതില്‍ മുഖ്യമന്ത്രി മറുപടി പറയണം. സ്വര്‍ണക്കടത്തുകേസില്‍ കമ്യൂണിസ്റ്റുകാര്‍ മൗനം പാലിക്കുന്നു. കേരള ജനത മിണ്ടാതിരിക്കില്ല. 2024ല്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തിയതെന്ന് വ്യക്തം. ചടങ്ങില്‍ സുരേഷ് ഗോപിയ്ക്ക് നല്കിയ പ്രാധാന്യവും അദ്ദേഹത്തിന് മറ്റ് നേതാക്കളെ മറികടന്ന് പ്രസംഗിക്കാന്‍ അനുവാദം നല്കിയതും കേരളത്തെ സുരേഷ് ഗോപിയെ മുന്‍നിറുത്തി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നുവെന്ന സൂചനയാണ് നല്കിയത്.
സ്വപ്‌ന സുരേഷിനെ സഹായിക്കുന്നത് ബിജെപിയാണെന്ന ആരോപണത്തിന് മൂര്‍ച്ച കൂട്ടാന്‍ മാത്രമേ സിപിഎമ്മിനായിട്ടുള്ളൂ, എന്നാല്‍ സ്വപ്‌ന പറയുന്ന ആരോപണങ്ങളല്ല വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മുഖ്യനോ പാര്‍്ട്ടിയോ തയ്യാറാകാത്തതാണ് സംശയങ്ങളുയര്‍ത്തുന്നത്. എന്നാല്‍ അമിത് ഷാ ലൈഫ് മിഷനും , സ്വര്‍ണ്ണക്കടത്തും എടുത്തു പറഞ്ഞതിലൂടെ ഇഡിയുടെ അന്വേഷണത്തിന്റെ ദിശ ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാത്രം നിയമനടപടിയ്ക്കിറങ്ങിയാന്‍ പാര്‍്ട്ടിയില്‍ സഭവിക്കാന്‍ പോകുന്ന പൊട്ടിതെറിയും ചെറുതല്ലെന്ന് വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രിയ്ക്കും ഒരു ഡസന്‍ മുന്‍മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് നാളിതുവരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല അതിനൊന്നിനും വ്യക്തമായ മറുപടിയും ആരും നല്കിയിട്ടുമില്ല.
മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, മകന്‍ എന്നിവര്‍ക്കെതിരെ കള്ളപണം വെളുപ്പിക്കല്‍ കുറ്റം വരെ സ്വപ്‌ന ചാര്‍ത്തുന്നുണ്ട്.ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും അവര്‍ പറയുന്നു. തെളിവുകളെ ഭയന്നാണോ മുഖ്യന്‍ ഒളിച്ചു കളിക്കുന്നതെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. അല്ലെങ്കില്‍ ആരോപണ്ങ്ങള്‍ തെളിയിക്കട്ടേയെന്ന സ്ഥിരം പല്ലവി പോലുമില്ല. എല്ലാ രാഷ്ട്രീയ പ്രശ്‌നങ്ങളേയും നിയമപരമായി നേരിടുമെന്ന് വെല്ലുവിളിക്കുന്ന സിപിഎം സ്വപ്‌നയുടെ ആരോപണങ്ങളോട് മാത്രം മുഖം തിരിക്കുകയാണ്. അല്ലെങ്കില്‍ ഭയക്കുകയാണ്.സ്വപ്‌ന വേട്ടയാടികൊണ്ടിരിക്കുന്നത് കേവലം ഒരു വ്യക്തിയേയല്ല. കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയാണെന്ന ചിന്തപോലും സഖാക്കള്‍ക്കില്ലാതെ പോയതാണ് കഷ്ടം.
കൊച്ചി കത്തിയെരിഞ്ഞ് ശ്വാസം കിട്ടാതെ ആയിരങ്ങള്‍ പിടയുമ്പോള്‍ അണികള്‍ക്ക് ആവേശം നല്കാനായി ചൈനയിലെ ഏകാധിപതിയെ പുകഴ്ത്തി മുഖ്യമന്ത്രിയെ കുറിച്ച് ഒറ്റവാക്കേ പറയാനുള്ളൂ. സഹതാപം. പിണറായി വിജയാ അങ്ങൊരു ഭൂലോക പരാജയമാണ്.
https://www.facebook.com/Malayalivartha



























