കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി, മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു

കോട്ടയത്ത് കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്. കോട്ടയം ഇമേജ് മൾട്ടിമീഡിയ ആനിമേഷൻ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർത്ഥിയാണ് ജറോം. ഞായറാഴ്ച പകൽ 4 ന് സംഭവം. ആർപ്പൂക്കര ആറാട്ട് കടവിനോട് അടുത്ത് സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ജെറോമും സംഘവും തുടർന്ന് സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
11 പേരോളം ഒപ്പമുണ്ടായിരുന്നു. കുളിക്കുന്നതിനിടയിൽ ജറോം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണു.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ജറോമിനെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിതിരച്ചിൽ നടത്തി. കടവിൻ്റെ സമീപത്തുനിന്നു തന്നെ വൈകിട്ട് അഞ്ചോടെ ജെറോമിൻ്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മോർച്ചറിയിൽ. മാതാവ് ബസ്റ്റി, സഹോദരങ്ങൾ ജാനറ്റ്, ജോയൽ കാണക്കാരി ലോകോളജ് നിയമ വിദ്യാർത്ഥികൾ.
https://www.facebook.com/Malayalivartha



























