വി എസിന്റെ വെറുക്കപ്പെട്ടവൻ...പരിശോധനയിൽ അന്വേഷണ സംഘങ്ങൾക്ക് കിട്ടിയത് വലിയ തെളിവുകൾ..പിണറായി വി എസ് പോര് വീണ്ടും തുടങ്ങുമ്പോൾ ആരൊക്കെ വീഴും..? ആരൊക്കെ വാഴും..?

ഫാരിസ് അബൂബക്കർ എന്നുള്ള പേര് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി..കോഴിക്കോട് ജില്ലയിലെ ഒരു സാധാരണ വീട്ടിൽ ജനിച്ച് കണ്ണടച്ച് തുറക്കും മുൻപേ കോടീശ്വരനായി മാറിയ കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവ് പിണറായി വിജയന്റെ രഹസ്യ തൊഴാനായി മറ്റൊരു ധീര നേതാവ് വി എസിന്റെ വെറുക്കപെട്ടവനായി മാറിയ അബൂബക്കിറിന്റെ ജീവിതം ഇന്നും എങ്ങനെയാണ് ഇവിടെ വരെ എത്തിയത് എന്നുള്ളത് ഇന്നും ചോദ്യ ചിഹ്നമായി തുടരുകയാണ്...കഴിഞ്ഞ ദിവസങ്ങളിൽ ഫാരിസ് അബൂബേക്കറുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ അന്വേഷണ സംഘങ്ങൾക്ക് കിട്ടിയത് വലിയ തെളിവുകളാണ്..അതെല്ലാം ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂട്ടുമെന്നുള്ളത് അറിയണമെങ്കിൽ ഇനിയും കുറച്ചും കൂടെ കാത്തിരിക്കേണ്ടി വരും..സി പി എമ്മിലെ ഗ്രൂപ്പ് വഴക്കുകളുമായി ബന്ധപ്പെട്ട്..പാർട്ടിയിലെ ആഭ്യന്തര പ്രേശ്നങ്ങളുമായി കേരളം രാഷ്ട്രീയത്തിലെ വിവിധ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള പേരാണ് ഫാരിസ് അബൂബക്കറിന്റെ..
വി എസ് സർക്കാരിന്റെ കാലത്താണ് ഈ പേര് ഏറ്റവും കൂടുതൽ ഉയർന്നു വന്നിട്ടുള്ളത്..ഈ പേര് ഉയർത്തിയതും വി എസ് തന്നെയാണ്...തിരുവനന്തപുരത്തു നടന്ന ഒരു വാർത്ത സമ്മേളനത്തിനാലാണ് ഈ ഒരു പേര് ആദ്യമായി വി എസ് പറഞ്ഞത്..വെറുക്കപ്പെട്ടവൻ എന്നാണ് ഫാരിസിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്..അന്ന് നടക്കുന്ന പിണറായി വി എസ് പോരിൽ..പിണറായിയുടെ കൂടെ നിന്നിരുന്ന ഒരാളായിരുന്നു ഫാരിസ്,,അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ഫാരിസുമായി വ്യവസായ ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടെന്നുള്ള ആരോപണങ്ങൾ രൂക്ഷമായി ഉയർന്നിരുന്നു..ഇപ്പോൾ തന്നെ റെയ്ഡ് നടക്കുന്ന ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ അദ്ദേഹത്തിന്റെ 92 ഓളം റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അറിയപ്പെടുന്നത്. എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഫാരിസിന്റെ വളർച്ചയെന്ന് ആർക്കുമറിയില്ല..പിതാവിന്റെ തുകൽ കച്ചവടവുമായി ചെന്നൈയിലേക്ക് പോയ ഹാരിസ് അബൂബക്കർ വളരെ പെട്ടെന്ന് തന്നെ അതായത് കണ്ണടച്ച് തുറക്കുന്ന മുൻപാണ് കോടീശ്വരനായത്, പിന്നീട് സിപിഎമ്മിന്റെ പല നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരാളെന്ന നിലയിലാണ് കേരള രാഷ്ട്രീയത്തിൽ ഫാരിസ് അബൂബക്കർ ശ്രദ്ധിക്കപ്പെട്ടത്..അതുകൊണ്ട് പലപ്പോഴും വി എസ് വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടേ ഇരുന്നു..എന്നാൽ ഇതിനു ബദലായി അന്ന് പാർട്ടി ചെയ്തത് എന്താണെന്ന് അറിയോ..പാർട്ടി ചാനൽ ആയിട്ടുള്ള കൈരളിയിൽ ചാനലിന്റെ ചീഫ് എഡിറ്റർ ആയ ജോൺ ബ്രിട്ടാസ്നെ കൊണ്ട് ഫാരിസ് അബൂബക്കറിന് ഇന്റർവ്യൂ ചെയ്യിപ്പിക്കുക എന്നതായിരുന്നു ഇന്റർവ്യൂലൂട നീളം അബൂബക്കർ വി എസിനെ രൂക്ഷമായ ഭാഷയിൽവിമർശിച്ചു..
നേരത്തെ മറ്റേതെങ്കിലും സി പി എംഎം നേതാവിനെയാണ് ഇത്രയും പരസ്യമായി ഒരു മാധ്യമത്തിലൂടെ ആരെങ്കിലുംവിമർശിച്ചിരുന്നെങ്കിൽ പിന്നെ അയാൾക്ക് പുറത്തിറങ്ങി പറ്റാത്ത അവസ്ഥയാകും ഉണ്ടാവുക..അതിൽ യാതൊരു സംശയവും വേണ്ട..അതുമൊരു പാർട്ടി ചാനലിലൂടെ.എന്നാൽ ഇതിനു പകരം വിഎസിന്റെ മറുപടി പാർട്ടി ചാനൽ സംരക്ഷണം ചെയ്യും എന്ന് കരുതിയിരുന്നെങ്കിൽ പക്ഷേ അതൊന്നും സംഭവിച്ചില്ല..അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ ഇത് ഏറെ വിഷമം ഉണ്ടാക്കിയ ഒരു കാര്യമാണ് , പിന്നീട് ഫാരിസ് അബൂബക്കർ ദീപിക മാധ്യമത്തിന്റെ ഭൂരിഭാഗം ഷെയറും സ്വന്തമാക്കി..നസ്രാണി മാധ്യമം എന്നറിയപ്പെട്ടിരുന്ന ദീപിക ..കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമാണ്...അത് സ്വന്തംമാക്കിയ ശേഷം അതിലൂടെയായിരുന്നു ഫാരിസ് അബൂബക്കറിന്റെ മറുപടികൾ..അങ്ങനെ കേരളത്തിലെ നാനാ മേഖലകളിൽ എല്ലാം വ്യവസായവും മാധ്യമ മേഖലകളിൽ എല്ലാം തന്റെ സ്വാധീനം ഉപയോഗിച്ച് ഫാരിസ് വളർന്നു..സിപിഎമ്മിലെ ഉൾപാർട്ടി പ്രശ്നങ്ങളിൽ എല്ലാം പലപ്പോഴും ഇപ്പോഴും മറ്റുള്ള പ്രമുഖ വ്യവസായികളുടെ പേര് ഉയർന്നു കേട്ടിട്ടുണ്ടെങ്കിലുംഅതെല്ലാം കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു...
പക്ഷെ അന്ന് മുതൽ ഇപ്പോഴും ഈ ഒരു പേര് കേട്ടുകൊണ്ട് ഇരിക്കുകയാണ്..ഇതെല്ലം ചെന്നെത്തുന്നത് ...മുഖ്യമന്ത്രി പിണറായി വിജയന്റെ നേർക്ക് തന്നെയാണ്, മറ്റൊരു കാര്യം മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട വ്യവസായ ബന്ധനങ്ങളിൽ എല്ലാം ഫാരിസിന് ബന്ധമുണ്ടെന്നുള്ള ആരോപണം നിരന്തരം ഉയർന്നിരുന്നു..ഏതായാലും അന്ന് തുടങ്ങിയ വി എസ് പിണറായി പോര്..വീണ്ടും ഉയരുന്നു വരികയാണ്... മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ് എന്നുള്ള ബോംബ് വീണ്ടും വീണു കഴിഞ്ഞു..ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്നുള്ളത് ആണ് അന്വേഷണ സംഘങ്ങൾ പരിശോധിക്കാൻ പോകുന്നതും...കെ റയിൽ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് രാജ്യം മുഴുവൻ ആരോപിച്ചപ്പോഴും പിണറായിയോ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരോ നിഷേധിച്ചില്ല.കെ റയിൽ ഫാരിസ് അബൂബേക്കറിൻ്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണല്ലോ പി സി ജോർജ്..
അതുകൊണ്ടൊക്കെ തന്നെആദായം നികുതി പരിശോധന സി പി എം നേതൃത്വത്തെ വല്ലാതെ പരിഭ്രാന്തിയിലാക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല ...കേന്ദ്ര സർക്കാർ ഇത്തരം കാര്യങ്ങളിൽ വളരെ കർശനമായ നിലപാട് തുടരുകയാണ്...അത് തന്നെ ആണ് സംസ്ഥാനങ്ങളെ വെള്ളം കുടിപ്പിക്കുന്നതും...ഇനിയിപ്പോൾ അബൂബക്കറിനോട് എത്രയും പെട്ടാണ് ഹാജരാകാനാണ് അന്വേഷണ സംഘം ആവഷ്യപ്പെട്ടിരിക്കുന്നത്...കൊച്ചിയിലെ ആദായനികുതി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) ഓഫീസും ചെന്നൈ ഓഫീസുമാണ് റെയ്ഡിനു നേതൃത്വം നൽകുന്നത്. വിദേശത്തുള്ള ഫാരിസ് അബൂബക്കറിനോട് അടിയന്തരമായി ഹാജരാകാൻ ആദായനികുതി വകുപ്പ് അതിനിടെ നിർദ്ദേശിച്ചിട്ടുണ്ട്.ചെന്നൈ, കൊച്ചി, ഡൽഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദി ബസാറിലെ കുടുംബവീട്ടിലും ഉൾപ്പെടെയാണ് പരിശോധന നടന്നത്..ഏതായാലും പിണറായി വിജയന് ഇത് കലികാലം ആണെന്ന് ആണ് തോന്നുന്നത്..ഓരോ ദിവസവും തലപൊക്കുന്നു കാര്യങ്ങൾ എല്ലാം മുഖ്യന്റെ കസേര ആടിയുലയ്ക്കുന്നു...ഇനി അബൂബക്കർ നേരിട്ടെത്തി അന്വേഷണ സംഘങ്ങൾക്ക് മുൻപിൽ ഹാജരായാലെ..ഏതൊക്കെ വമ്പന്മാർ വീഴും എന്നുള്ള കാര്യങ്ങൾ അറിയാൻ സാധിക്കു..
https://www.facebook.com/Malayalivartha