സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു(25)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെകണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്.
മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. അഞ്ചുവർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് അലീന താമസിക്കുന്നത്. ഇന്നലെ രാത്രി മുറിയിൽനിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ സുഹൃത്തുക്കൾക്ക് സംശയമായി. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നതോടെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തിരിച്ചെത്തിയത്.
മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തലശ്ശേരിയിൽ നാലുവർത്തെ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവർഷമായി നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























