നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ

കണ്ണൂർ എ.ഡി.എം ആയിരിക്കെ അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമന ഉത്തരവ് കൈമാറി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം, എറണാകുളത്തെ തൃക്കാക്കരയിലെ ഓഫീസിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനമുള്ളത്.
ഇന്നലെ അമ്മ ഡി. മഞ്ജുഷയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. ആരോഗ്യമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എം.എൽ.എ എന്നിവരും സന്നിഹിതരായിരുന്നു. ഒഴിവുണ്ടാകുന്ന മുറയ്ക്ക് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് നിയമനം മാറ്റി നൽകാമെന്ന് മുഖ്യമന്ത്രി നിരഞ്ജനയ്ക്ക് ഉറപ്പു നൽകി.
കണ്ണൂർ കളക്ടറേറ്റിലെ യാത്ര അയപ്പു ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു നവീൻബാബുവിന്റെ ആത്മഹത്യ. കേസിന്റെ അന്വേഷണം സർക്കാർ സി.ബി.ഐയ്ക്ക് വിട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























