രണ്ടു തവണ നോട്ടീസ് അയച്ചിട്ടും ഇത് വരെ ഹാജരായിട്ടില്ല; ആദായനികുതി ഓഫീസിലാണ് ഫാരിസ് ഹാജരാകാതിരുന്നത്; റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഫാരിസ് അബൂബക്കറിനെ കുടുക്കാൻ അന്വേഷണ ഏജൻസികൾ

റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഫാരിസ് അബൂബക്കറിനായി വല വിരിച്ച് കാത്തിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. രണ്ടു തവണയാണ് നോട്ടീസ് നൽകിയത്. ഇത് വരെ ഹാജരായിട്ടില്ല. അതുക്കൊണ്ട് തന്നെ ഫാരിസിനെ കുടുക്കാനുള്ള അന്വേഷണം മുറുക്കിയിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. ആദായനികുതി ഓഫീസിലാണ് ഫാരിസ് ഹാജരാകാതിരുന്നത്. ഫാരിസ് അബൂബക്കറിന്റെ വിദേശനാണ്യ വിനിമയം, കള്ളപ്പണ നിക്ഷേപം എന്നിവയെക്കുറിച്ചുള്ള അന്വേഷണം ആദായനികുതി വകുപ്പും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ഫാരിസിന്റെ സ്ഥാപനങ്ങളിൽ നേരത്തെ നടത്തിയ റെയ്ഡിൽ ചില രേഖകളടക്കം പിടിച്ചെടുത്തിരുന്നു. ഇവയിൽ സൂക്ഷ്‌മപരിശോധന നടത്തുകയാണ് ആദായനികുതി വകുപ്പ്. ഈ സ്ഥാപനങ്ങളുടെ സ്ഥലമിടപാടുകളിലെ ഉറവിടത്തിൽ നികുതി അടയ്ക്കൽ രേഖകൾ അവ്യക്തവും അപൂർണവുമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. ഫാരിസിന്റെ ഉടമസ്ഥതയിലും പങ്കാളിത്തത്തിലുമുള്ള 92 സ്ഥാപനങ്ങളിലൂടെ കേരളം, കർണാടക, തമിഴ്നാട്, ആന്ധാപ്രദേശ് എന്നിവിടങ്ങളിൽ സ്ഥലമിടപാടുകൾ നടത്തിയെന്ന വിവരവും കണ്ടെത്തിയിട്ടുണ്ട്.
ഇവിടങ്ങളിൽ വൻതോതിൽ ഭൂമി കൈവശമുണ്ട് എന്നതാണ് പുറത്ത് വരുന്ന വിവരം. ദേശീയപാതകൾ പോലുള്ള വൻകിടപദ്ധതികൾ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ അത്തരം പ്രദേശങ്ങളിൽ ചതുപ്പുക്കളുൾപ്പെടെ വാങ്ങിക്കൂട്ടി വികസിപ്പിച്ച് വിൽക്കുകയും ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ഇത്തരം ഇടപാടുകൾ നടത്തുന്നു എന്ന സംശയം ശക്തമാണ്.
രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖർക്ക് ഫാരിസിന്റെ സ്ഥാപനങ്ങളിൽ നിക്ഷേപമുണ്ടോയെന്ന കാര്യവും ശക്തമായി പരിശോധിച്ചേക്കുന്നുണ്ട്. ആദായനികുതി വകുപ്പ് ഈമാസം 20 നാണ് ഫാരിസിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. റെയ്ഡിന് മുമ്പും ശേഷവും ഇ-മെയിൽ വഴിനോട്ടീസ് നൽകി. വിദേശത്തുള്ള ഫാരിസ് ചെന്നൈ നുങ്കപ്പാക്കത്തെ ഓഫീസിൽ പക്ഷേ ഇത് വരെ ഹാജരായില്ല . അതുകൊണ്ടാണ് അന്വേഷണ സംഘം ഇപ്പോൾ അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha