മലയാളക്കരയുടെ മഹോത്സവമായ ഓണം ആഘോഷിച്ച് ജി 20 ഉച്ചകോടിക്ക് സമാപനം; ഉച്ചകോടിയുടെ ആദ്യ ഘട്ട യോഗത്തിന്റെ അവസാന ദിവസമായ ഏപ്രിൽ രണ്ടാം തീയതി കോക്കനട്ട് ലഗൂണിലാണ് ലോക രാജ്യങ്ങൾ ഓണം ആഘോഷിക്കുന്നത്

മലയാളക്കരയുടെ മഹോത്സവമായ ഓണം ആഘോഷിച്ച് ജി 20 ഉച്ചകോടിക്ക് സമാപനം. ഉച്ചകോടിയുടെ ആദ്യ ഘട്ട യോഗത്തിന്റെ അവസാന ദിവസമായ ഏപ്രിൽ രണ്ടാം തീയതി കോക്കനട്ട് ലഗൂണിലാണ് ലോക രാജ്യങ്ങൾ ഓണം ആഘോഷിക്കുന്നത്. മാർച്ച് 30 മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര വിഷയങ്ങളുടെ ചൂടൻ ചർച്ചകൾ മറക്കാൻ കഴിയുന്ന ആഘോഷ പരിപാടികളാണ് കോക്കനട്ട് ലഗൂൺ റിസോർട്ട് ഒരുക്കുന്നത്.
ശ്രേഷ്ട ഭാഷയുടെ മണ്ണിൽ 19 ലോക രാജ്യങ്ങളെ ഒരു മനസ്സോടെ അണിനിരത്താൻ ഉതകുന്നതെല്ലാം തന്നെ പരിസ്ഥിതി സൗഹൃദ നക്ഷത്ര ഹോട്ടലിൽ സജ്ജമാണ്.
സ്ത്രീകളായ ഉച്ചകോടി പ്രതിനിധികൾക്ക് തലയിൽ ചൂടുവാൻ മുല്ലപ്പൂവും , സ്വീകരിച്ച് ആനയിക്കാൻ ഓണത്തപ്പനും കുടവയറൻ പുലികളും വാദ്യ മേളങ്ങളുമുണ്ട്. ഒപ്പം പൂക്കളവും ഓണപ്പാട്ടും അരങ്ങൊരുങ്ങി പ്രതിനിധികൾക്ക് സ്വാഗതമരുളും .
ഉദര സംരക്ഷണത്തിന്റെ എട്ട് രസങ്ങൾ അടങ്ങുന്ന സദ്യവട്ടം , തനി നാടൻ ശൈലിയിൽ വള്ളത്തിൽ റിസോർട്ടിന്റെ അകത്തളങ്ങളിൽ തുഴഞ്ഞെത്തുന്ന ചായ വഞ്ചി എന്നിവ ആഘോഷങ്ങൾക്ക് വേറിട്ട പശ്ചാത്തലം ഒരുക്കും. വേമ്പനാട്ട് കായലിന്റെ ദുരിതമെന്ന് വിശേഷിപ്പിക്കാവുന്ന പോള സംസ്കരിച്ച് ബാഗുകൾ , ചെറു പരവതാനികൾ, തൊപ്പികൾ എന്നിവയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.
https://www.facebook.com/Malayalivartha