നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദയംപേരൂര്‍ എം.എല്‍.എ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന വലിയകുളം ഊപ്പടിത്തറ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വൈക്കം റോഡില്‍ ചൂരക്കാട് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്. ലേക്ക്ഷോര്‍ ആശുപത്രിയില്‍ നേഴ്സായ രമ്യ ജോലി കഴിഞ്ഞു മടങ്ങവേ ചൂരക്കാട് വൈ.എം.എ റോഡിലെ ഡേകെയറില്‍ നിന്ന് കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് നടക്കുന്നതിനിടെ നിയന്ത്രണംതെറ്റി വന്ന കാര്‍ ഇരുവരെയും പുറകില്‍ നിന്ന് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് രഞ്ജിത് കുടിവെള്ള ടാങ്കറിന്റെ ഡ്രൈവറാണ്. സഹോദരി: അമേയ (ഒമ്പത്). തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha

























