Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

പൊതുവിതരണ മന്ത്രി ജി.ആർ.അനിലിൻ്റെ പണി തെറിക്കുമോ? സി പി എം - സി പി ഐ ഏറ്റുമുട്ടലിൽ പണി കിട്ടിയത് മന്ത്രി അനിലിന്...പൊതുഭരണം കയറി പൊതുവിതരണത്തിൽ ഇടപെട്ടു. ഇനി പൊതുവിതരണ വകുപ്പും മുഖ്യമന്ത്രി ഭരിക്കും റേഷൻ കടകൾ മര്യാദക്ക് നടത്താൻ മന്ത്രിക്ക് കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിമന്ത്രിയുടെ ഇടപെടൽ..!

29 APRIL 2023 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

പൊതുവിതരണ മന്ത്രി ജി.ആർ.അനിലിൻ്റെ പണി തെറിക്കുമോ? സി പി എം - സി പി ഐ ഏറ്റുമുട്ടലിൽ പണി കിട്ടിയത് മന്ത്രി അനിലിനാണ്. പിണറായി പണിെകൊടുക്കുമെന്ന് ഉറപ്പായതോടെ റേഷൻ കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നു.മുഖ്യമന്ത്രിയെ തൊട്ട കാനത്തിന് മുഖ്യമന്ത്രിയുടെ മറുപണി ഏറ്റിരിക്കുകയാണ്.

പൊതുവിതരണ വകുപ്പിലാണ് സി പി എം ഇടപെടലുണ്ടായത്.. സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സി പി ഐ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് സി പി ഐ ക്ക് സി പി എം പണി കൊടുത്തത്.
പൊതുഭരണം കയറി പൊതുവിതരണത്തിൽ ഇടപെട്ടു. ഇനി പൊതുവിതരണ വകുപ്പും മുഖ്യമന്ത്രി ഭരിക്കും റേഷൻ കടകൾ മര്യാദക്ക് നടത്താൻ മന്ത്രിക്ക് കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യൻ്റെ ഇടപെടൽ.

 

 

 

 

 

 

സംസ്ഥാന ഭരണ നിര്‍വ്വഹണത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഘടകകക്ഷി വകുപ്പുകളിൽ പോലും ഇടപടൽ സാധ്യമാകുന്ന തരത്തിലാണ് ഉത്തരവിലെ വ്യവസ്ഥകളെന്നാണ് ആക്ഷേപം.ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം അടക്കം ഫയലുകളിൽ അതാത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാമായിരുന്ന അധികാരം പരിമിതപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. വകുപ്പു മേധാവികൾക്ക് മേൽ നിയന്ത്രണം, ഉത്തരവ് അനുസരിച്ച് സെക്രട്ടേറിയറ്റിൽ നിന്ന് നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ ചുമതലയാണ്. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര് ഉത്തരവ്. സര്ക്കാര്‍ വകുപ്പുകളിലും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിയമിക്കപ്പെട്ട പൊതു ഭരണ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കും സ്പെഷ്യൽ ഓഫീസര്‍മാര്‍ക്കും ഇതോടെ വലിയ ഇടപെടലുകൾക്ക് കളമൊരുങ്ങുമെന്നാണ് ആക്ഷേപം.

 

വകുപ്പ് മേധാവിക്കുണ്ടായിരുന്ന അധികാരങ്ങൾ വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നത് ഭരണ പ്രതിസന്ധിക്ക് പോലും കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. അധികാര കേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പുതിയ നീക്കം അംഗീകരിക്കാനാകില്ലെന്നും ഉത്തരവ് സര്‍ക്കാര്‍ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. എന്നാൽ ഉത്തരവിൽ പുതുതായി ഒന്നുമില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് നിലവിലുള്ള ചുമതലകൾ വ്യക്തമാക്കി ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മറുവാദം.

 

 

 

 

 

 

പൊതുഭരണ വകുപ്പിൻ്റെ ഉത്തരവിന് പിന്നാലെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കാത്തതിനെതിരെ സർക്കാർ ഇടപെട്ടു. പാവപ്പെട്ടവൻ്റെ കഞ്ഞി കുടി മുട്ടിക്കുന്ന പ്രവണത ശരിയല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി അനിലിന് ഇതോടെ ചങ്കിടിയായി. അതിനിടെ മന്ത്രിയെ കാനം രാജേന്ദ്രൻ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തു. മന്ത്രി അനിലിനെ സംബന്ധിച്ചടത്തോളം ഇ പോസ് മെഷീൻ വലിയൊരു തലവേദനയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി റേഷൻ യന്ത്രം കൃത്യമായി പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു മന്ത്രി അനിൽ. എന്നാൽ ഒരു കരയിലും എത്താത്ത തരത്തിൽ യന്ത്രം പണിമുടക്കി കൊണ്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് റേഷൻ കടകളുടെ സമയം പോലും പുനക്രമീകരിച്ചിരുന്നു.എന്നിട്ടും പരാതി തീർന്നില്ല. റേഷൻ കടയുടെ കാര്യമാകുമ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണ്.

 

 

 

 

 


ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചു വരുത്തി അനിൽ കർശന നിർദ്ദേശം നൽകി. പിന്നെയെല്ലാം മിന്നൽ വേഗത്തിലായിരുന്നു. റേഷൻ കടകൾ തുറന്നില്ലായിരുന്നെങ്കിൽ മന്ത്രിയുടെ അവസ്ഥ കാണാമായിരുന്നു.ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാൻ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ വിതരണം. സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്.

 

 

 

 

 

 

നിലവിലെ സര്‍‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചു... എൻഐസി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തിയത്. എൻഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂര്‍ത്തികരിച്ചു.ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം നടക്കുക. ഉച്ച്യ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ പ്രസ്തുത സമയ ക്രമം തുടരും. 2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

 

 

 

ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്നങ്ങള്‍ ഉണ്ടായാൽ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇല്ലെങ്കിൽ തൻ്റെ തടി കേടാവുമെന്ന് മന്ത്രിക്കറിയാം.ഭക്ഷ്യവകുപ്പിൽ പിണറായി ഇടപെട്ടതോടെ പൊതുഭരണ വകുപ്പിൽ നിന്നുള്ള സി പി ഐ ഇടപെടൽ അവസാനിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അതിനിടെ റവന്യു വകുപ്പിൻ്റെ കളി അവസാനിപ്പിക്കാനും പിണറായി ശ്രമം തുടങ്ങി. കളക്ടർമാരുടെ നിയമനം പൂർണമായി ചീഫ് സെക്രട്ടറിയിലേക്ക് ഒതുക്കി കഴിഞ്ഞു. ചീഫ് സെക്രട്ടറി എന്നാൽ മുഖ്യമന്ത്രി എന്നാണർത്ഥം.കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിക്ക് തെറ്റില്ലാത്ത ബന്ധമാണ് ഇപ്പോഴുള്ളത്. എന്നാൽ സി പി ഐ നേതാക്കളുടെയും പ്രവർത്തകരുടെയും മനസിൽ നിന്ന് കാനം ഔട്ടായി. പിണറായി കാനത്തെബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന ആക്ഷേപമാണ് പ്രവർത്തകർക്കുള്ളത്.

 

 

 

 

 

പിണറായിയെയും കാനത്തെയും മൊഴി ചൊല്ലാൻ സി പി ഐ യിലെ ഒരു വിഭാഗം നേതാക്കൾ തീരുമാനിച്ചു കഴിഞ്ഞു. മുൻ മന്ത്രി ഇ ചന്ദ്രശേഖരനെ മർദ്ദിച്ച കേസ് ബി ജെ പിയുമായി ഒത്തുചേർന്ന് സി പി എം ഒതുക്കിയതിലുള്ള വിരോധമാണ് ഒരു വിഭാഗം നേതാക്കളെ പിണറായിക്കും കാനത്തിനും എതിരാക്കിയത്.

ഇത്രയും കാലം കാനത്തിനൊപ്പം നിന്ന സി പി ഐ ക്കാരെല്ലാം കാനത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. .സി പി എം നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ തുടരരുതെന്നാണ് ഭൂരിപക്ഷം സിപിഐ നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. കാനത്തിൻെറ എതിർ പക്ഷത്താണ് ദേശീയ ജനറൽ സെക്രട്ടറിയായ ഡി.രാജയുള്ളത്. കാനത്തെ ഇല്ലാതാക്കാനുള്ള സംസ്ഥാന നേതാക്കളുടെ നീക്കത്തിന് രാജയുടെ പൂർണ പിന്തുണയുണ്ട്.

 

 

 

 

 

മുൻ മന്ത്രി ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ കൂറുമാറിയ സിപിഎം പ്രവര്‍ത്തകരാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. സി പി എം പ്രവർത്തകരെ വിമർശിച്ച സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിന്തുണക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. . താന്‍ കുറച്ചുകൂടി ഉത്തരവാദിത്തമുള്ള നേതാവാണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കേസില്‍ സംഭവിച്ചതെന്തെന്നു പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും കാനം പറഞ്ഞു.
പരിശോധിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

 

 

 

കൂറുമാറിയ സിപിഎം പ്രവര്‍ത്തകരെ പ്രകാശ് ബാബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഇ.ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ നിലപാട്? സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത ഈ.ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ഗവർണ്ണറോടും മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു.

പൊലീസ് കേസെടുത്തു. ചാർജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആർഎസ്എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരിക്ക് പറ്റിയ സിപിഎം നേതാവ് ഉൾപ്പടെയുള്ള സിപിഎം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്, കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.

സിപിഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സിപിഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ് എന്ന് സി പി ഐ പറഞ്ഞെങ്കിലും പരിഹാസ്യമായി മാറി.. സിപിഎം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നത്തെ കണ്ടില്ല. സി പി എം ഇതിനെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.

മുമ്പ് കെ.ഇ.ഇസ്മായിൽ വിഭാഗക്കാരനായിരുന്നു പ്രകാശ് ബാബു. സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെയാണ് സി.പി.ഐയില്‍ ചേരിമാറ്റമുണ്ടായത്. ഓദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളില്‍ നീക്കം നടത്തിയിരുന്ന കെ.ഇ ഇസ്മയില്‍ പക്ഷത്ത് വിള്ളല്‍ വീഴ്ത്തിയാണ് , അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു കാനത്തിനൊപ്പമെത്തിയത്. സി പി ഐ ക്കാരെ വീഴ്ത്താൻ പിണറായി കരുതി വച്ചിരിക്കുന്ന പുതിയ ബോംബാണ് ദക്ഷ്യവകുപ്പിലെ കെടുകാര്യസ്ഥത. പിണറായിക്കൊപ്പമാണ് ഇക്കാര്യത്തിൽ കാനം. അതിനാൽ ഇനി ഇ പോസ് പണിമുടക്കിയാൽ അനിലിൻ്റെ കാര്യത്തിൽ തീരുമാനമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 minute ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (13 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (26 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (27 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (36 minutes ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (48 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (55 minutes ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (59 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends