രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു. കിഴക്കേതിൽ വെട്ടംപറമ്പിൽ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും മകൻ യുവാൻ ആണു മരിച്ചത്. 6 മാസം പ്രായമുള്ള കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടിയിരുന്നു.
രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു . ഇതേ തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു . പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി. ഐവർമഠത്തിൽ കുട്ടിയെ സംസ്കരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























