Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...

16 JULY 2026 12:07 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്. റിപ്പോർട്ട് പ്രകാരം കാലിന് പരിക്കേറ്റ ​ഗില്ലിന് കാർഡിഫിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരം നഷ്ടമായേക്കും. ആദ്യ ഏകദിനത്തിൽ 75 പന്തിൽ 80 റൺസോടെ തകർപ്പൻ ബാറ്റ് ചെയ്യവെയാണ് ​ ഗില്ലിന്റെ കാലിന് പരിക്കേറ്റത്. ​ഇതോടെ ഇന്ത്യയെ നിലവിലെ വൈസ് ക്യാപ്‌റ്റനായ ശ്രേയസ് അയ്യരാകും നയിക്കുക.

എന്നാൽ ക്യാപ്‌റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരിന് വലിയ സമ്മർദ്ദമാകും മത്സരത്തിൽ നേരിടേണ്ടിവരിക. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ ഇതിഹാസ താരങ്ങൾ ടീമിൽ അണിനിരക്കുമ്പോൾ ശ്രേയസ് അയ്യർ എങ്ങനെ നായകസ്ഥാനം കൈകാര്യം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്ത് ശ്രേയസിനുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ സീനിയർ താരങ്ങളുടെ പിന്തുണയില്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കാനായി ശ്രേയസിന് കഴിയണം.

അതേസമയം, ഗില്ലിന്റെ ആഭാവം ഇന്ത്യയുടെ ബാറ്റിംഗ് നിരയേയും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്. ആദ്യ മത്സരത്തിൽ നായകനെന്ന നിലയിൽ ​ഗിൽ നടത്തിയ നീക്കവും ബാറ്റ്സ്‌മാനായ നിലയിൽ നേടിയ അർദ്ധ സെഞ്ച്വറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (16 minutes ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (30 minutes ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (48 minutes ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (1 hour ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

വീണ്ടും ആശങ്ക... മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....  (1 hour ago)

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 400 ഓളം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (2 hours ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (2 hours ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (3 hours ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (3 hours ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (3 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (3 hours ago)

Malayali Vartha Recommends