അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കോന്നി സ്വദേശി മധു (42), തട്ട സ്വദേശി സതീഷ് കുമാർ (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്ക് തീപിടിച്ച് പൂർണമായും കത്തിനശിക്കുകയും ചെയ്തു.
അടൂരിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ബൈക്കുകളിൽ ഒന്ന് അമിതവേഗത്തിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha























