നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

ഈ ലോകകപ്പില്‍ ഗോള്‍ വേട്ടയില്‍ മുന്നിലെങ്കിലും കളി നിയന്ത്രിക്കുന്നത് മെസ്സി തന്നെയാണ്. എട്ട് ഗോളും രണ്ട് അസിസ്റ്റും ഉള്‍പ്പെടെ 10 ഗോള്‍ പങ്കാളിത്തമാണ് ഈ ടൂര്‍ണമെന്റില്‍ മാത്രം മെസ്സിക്കുള്ളത്. കഴിഞ്ഞ 2022 ലോകകപ്പിലും മെസ്സി 10 ഗോള്‍ പങ്കാളിത്തം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ 10-ലധികം ഗോള്‍ പങ്കാളിത്തം നേടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും മെസ്സി സ്വന്തമാക്കി. ഇപ്പോള്‍ ഇംഗ്ലണ്ടിനെയും കടത്തിവെട്ടി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ലോകം ചോദിക്കുന്നത് ഒന്നേയുള്ളൂഇനി ഈ മിശിഹായെ തടയാന്‍ സ്പാനിഷ് സംഘത്തിന് സാധിക്കുമോ എന്നതാണ്.
ലോകകപ്പ് ഫൈനലിന് പിന്നില്‍ കായികലോകത്തെ അമ്പരപ്പിക്കുന്ന മറ്റൊരു വശമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും കിരീടത്തിനായി ഏറ്റുമുട്ടുമ്പോള്‍,അത് 39-കാരനായ ലയണല്‍ മെസ്സിയും 19-കാരനായ ലാമിന്‍ യമാലും തമ്മിലുള്ള ആദ്യ മൈതാന പോരാട്ടം കൂടിയാണ്. എന്നാല്‍, ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ ഈ അത്ഭുതങ്ങള്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന ആദ്യത്തെ സന്ദര്‍ഭം ഇതായിരിക്കില്ല.അന്ന് മെസ്സി ബാഴ്‌സലോണയില്‍ ഉദിച്ചുയരുന്ന 20 വയസ്സുള്ള ഒരു യുവതാരം മാത്രമായിരുന്നു. യമാലാകട്ടെ അമ്മയുടെ മടിയിലിരിക്കുന്ന ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞും.
അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി ഫൈനലില്‍ അവതരിക്കുന്നത്.അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, ഈ അത്യപൂര്‍വ്വ കൂടിക്കാഴ്ചയുടെ വ്യക്തമായ ചിത്രങ്ങളും തെളിവുകളും ഇന്ന് കായികലോകത്ത് ലഭ്യമാണ്. രണ്ടു വര്‍ഷം മുമ്പ് സ്‌പെയിന്‍ യൂറോ കപ്പ് വിജയിച്ച സമയത്താണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായത്. 'രണ്ട് ഇതിഹാസങ്ങളുടെ തുടക്കം' എന്ന അടിക്കുറിപ്പോടെ യമാലിന്റെ പിതാവ് മുനീര്‍ നസ്രോയി പങ്കുവെച്ച ആ ചിത്രം ഇന്ന് ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തില്‍ പുതിയ അര്‍ത്ഥങ്ങള്‍ കൈവരിക്കുകയാണ്.
https://www.facebook.com/Malayalivartha
























