Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

16 JULY 2026 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

ഇന്ത്യയുടെ ഉപരാഷ്ട്രപതിയും സംസ്ഥാന മുഖ്യമന്ത്രിയും ബി ജെ പിയും കോൺഗ്രസും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി, സുകുമാരൻ നായരെ  കൈവിട്ടതോടെ പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി. അതേ സമയം സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും തീരെ ഗൗനിക്കാത്ത മുഖ്യമന്ത്രി വിഡി സതീശന് കൈയടിക്കുകയാണ് കേരള സമൂഹം. ബി ജെ പിയെയും കോൺഗ്രസ്സിനെയും പിണക്കി സ്വന്തം നിലപാടിൽ അടിയുറച്ച് മുന്നോട്ടു പോകുന്ന എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും  അമർഷം പുകയുന്നു. സമുദായത്തിന്റെയും സംഘടനയുടെയും ഭാവിയാണ് നായർ സമുദായംഗങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ചൊവ്വ, ബുധൻ ദവസങ്ങളിലായാണ് ഉപ രാഷ്ട്രപതി പ്രത്യക്ഷമായും കേരള മുഖ്യമന്ത്രി പരോക്ഷമായും സുകുമാരൻ നായർക്കെതിരെ രംഗത്തെത്തിയത്.

 

തുടർന്ന് പെരുന്നയിൽ വാർത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച സുകുമാരൻ നായർ പക്ഷേ ഉപരാഷ്ട്രപതിക്കെതിരെ മയമുള്ള നിലപാടാണ് സ്വീകരിച്ചത്. സർക്കാർ എൻ എസ് എസിന്  പട്ടയം നൽകിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മന്നം സ്മാരകം സ്വകാര്യ സ്വത്ത് പോലെ സുകുമാരൻ നായർ കൈകാര്യം ചെയ്യുന്നതിൽ ഏറെ നാളായി ബി ജെ പി ദേശീയ നേതൃത്വത്തിന് അത്യപ്തിയുണ്ടായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവർത്തിച്ചു.. ജി സുകുമാരൻ നായരെ ഫോണിൽ വിളിച്ചു സംസാരിച്ചെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിനുപിന്നാലെയായിരുന്നു പ്രതികരണം.'മുഖ്യമന്ത്രിയെ രണ്ടുതവണ വിളിച്ചു. ആറുദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചത്.

 

ബഡ്ജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അത് അന്നുതന്നെ പറയാമായിരുന്നു. ഇപ്പോൾ ന്യായീകരണം പറയുന്നതിൽ കാര്യമില്ല. സതീശനെ കാണാനല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടർ ആണ് ഞാൻ. പ്രമുഖ സമുദായ നേതാവ് എന്ന പരിഗണന പോലും ഉണ്ടായില്ല. ആരുടെയും മുന്നിൽ പിച്ചച്ചട്ടിയുമായി പോയിട്ടില്ല.ഒരു ഫയലിനെക്കുറിച്ച് സംസാരിക്കാനാണ് കാണാൻ ശ്രമിച്ചത്. ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു. എനിക്ക് ഇനി ആരെയും കാണേണ്ടതില്ല. മുൻപുള്ള മുഖ്യമന്ത്രിമാരിൽ നിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പിണറായി വിജയനെ ഒരു തവണ ഫോൺ വിളിച്ചാൽ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കിൽ തിരിച്ചുവിളിക്കും.സുരേഷ് ഗോപി അരുവിക്കര തിര‌ഞ്ഞെടുപ്പ് സമയത്താണ് ഇവിടെ വന്നത്. അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. എൻഎസ്എസുമായി അടുപ്പമുണ്ടെന്ന് കാട്ടാനായിരുന്നു അത്.

എന്നിട്ട് ബഡ്ജറ്റ് ദിവസം പുഷ്പാർച്ചന നടത്താൻ വന്നു. അതിന് അനുവദിച്ചിരുന്നു. പെരുന്ന ശുദ്ധീകരിക്കുന്നതിന് മുൻപ് സുരേഷ് ഗോപി അമ്മ എന്ന താരസംഘടന ശുദ്ധീകരിക്കട്ടെ'- ​ ജി സുകുമാരൻ നായർ  പറഞ്ഞു.പെരുന്ന എൻ എസ് എസ് ഡയറക്ടർ ബോർഡിൽ തന്നെ സുകുമാരൻ നായർക്ക് എതിർപ്പുണ്ട്.മുൻമന്ത്രി കെ എൻ ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധുവിനെ ബോർഡിൽ നിന്നും പുറത്താക്കിയതിന് ശേഷം അദ്ദേഹം പുറത്തു നിന്ന് എൻ എസ് എസിൽ സജീവമായി ഇടപെടുന്നുണ്ട്. സുകുമാരൻ നായരുമായി എതിർപ്പുള്ളവരെല്ലാം ഒരു കുടകീഴിലാണ് അണിനിരക്കുന്നത്. കഴിഞ്ഞ പത്തുവർഷക്കാലം  പിണറായി വിജയന്റെ പിന്തുണ സുകുമാരൻനായർക്കുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ എല്ലാവരും ഭയപ്പെട്ടു. എന്നാൽ ഇന്ന് കേരളത്തിൽ ചിത്രം മാറി.സുകുമാരൻ നായർക്കെതിരെ നിരന്തരം സംസാരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഇവിടെ ഭരിക്കുന്നത്.

 

ബി ജെ പിയും സുകുമാരൻ നായർക്ക് എതിരായതോടെ കളത്തിൽ സുകുമാരൻ നായർ നിരായുധനും നിസഹായനുമാണ്. അതിനാൽ ശത്രുക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരക്കുന്നു. ഇതാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ  കണ്ടത്.സാമൂഹിക പരിഷ്കരണമെന്ന വാക്ക് കേരളം കേൾക്കുന്നതിനു മുൻപുതന്നെ സാമൂഹിക പരിഷ്കരണത്തിനായി ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയാണു ഭാരതകേസരി മന്നത്ത് പത്മനാഭനെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം സമ്പൂർണ സാക്ഷരത നേടിയതിനു പിന്നിൽ മന്നത്ത് പത്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും കഠിനപ്രയത്‌നമുണ്ട്. ഇരുവരെയും മാറ്റിനിർത്തിയാൽ കേരളത്തിൽ സനാതന ധർമം ഉണ്ടാകില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.പ്രസംഗത്തിനിടെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനം ഉയർത്തിയ ഉപരാഷ്ട്രപതി,

 

മന്നം സ്മൃതിമണ്ഡപം എല്ലാവർക്കും വരാനുള്ള ഇടമാണെന്നു ചൂണ്ടിക്കാട്ടി. ‘ഞാനാണ് എല്ലാമെന്ന് ആരും കരുതരുത്, എല്ലാം മന്നത്ത് പത്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണ് പ്രസിഡന്റ്, ഞാനാണ് സെക്രട്ടറി, അതുകൊണ്ട് അവർ വരരുത്, ഇവർ വരരുത് എന്നു പറയരുത്’– ഉപരാഷ്ട്രപതി പറഞ്ഞു.ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്കു മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദർശനങ്ങൾ ശരിയല്ലെന്നായിരുന്നു എൻഎസ്എസ് നിലപാട്.പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നു പ്രസംഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മുൻപ് സുരേഷ് ഗോപിക്കും പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.

 

സ്മ‍ൃതിമണ്ഡപം അനാഛാദനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി.ആനന്ദ ബോസ് പങ്കെടുത്തില്ല.ഗവർണറായി ചുമതലേൽക്കുന്നതിനു മുൻപ് പെരുന്ന സന്ദർശിച്ചപ്പോൾ മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതി കിട്ടിയില്ലെന്ന് ഡോ.സി.വി. ആനന്ദബോസ് പറഞ്ഞിരുന്നു. ഡൽഹിയിൽ മന്നം സ്‌മൃതി മണ്ഡപം നിർമ്മിക്കണമെന്ന് താത്പര്യപ്പെട്ട അദ്ദേഹമാണ് ശിലാസ്ഥാപനവും നിർവഹിച്ചത്. ആരോഗ്യനില മോശമായതിനാൽ ഇന്നലെ ചടങ്ങിനെത്താൻ ആനന്ദബോസിനായില്ല. ആനന്ദബോസിന്  അനുമതി നിഷേധിച്ചെന്ന ആരോപണം സുകുമാരൻ നായർ തള്ളിയിരുന്നു.ദ്വാരക സെക്‌ടർ 11 ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ മന്നം ഇന്റർനാഷണൽ സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എൻ.എസ്.എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്,വൈസ് പ്രസിഡന്റുമാരായ ബാബു പണിക്കർ,എസ്.പി.നായർ,എം.ജി.രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു

ഉപരാഷ്ട്രപതിയുമായി കോർക്കാൻ ജനറൽ സെക്രട്ടറി തയ്യാറായില്ല. ബി.ജെ.പിയുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എൻ.എസ്.എസിനെ വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾക്കു പിന്നാലെയാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചവർക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ മറുപടി നൽകുകയും അവരെ തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എൻ.എസ്.എസിനെ ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു വന്ന വിമർശനങ്ങൾ ബി.ജെ.പിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖർ, സുകുമാരൻ നായർക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. സമുദായ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ ബി.ജെ.പി ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും, ഇനിയും ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

സുകുമാരൻ നായർക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം, പാർട്ടിയിലെ ഭിന്നസ്വരങ്ങളെ ശമിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. മന്നം സമാധി സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പെരുന്നയെക്കുറിച്ചുള്ള വിമർശനങ്ങളും സജീവമായിരിക്കെയാണ് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബി.ജെ.പി നേതൃത്വം തന്നെ മുൻകൈയെടുത്തത്. എന്നാൽ ഇത് ബി ജെ പിയുടെ തന്ത്രപരമായ നിലപാടാണ്. നേമം എം എൽ എ ആയ രാജീവ് ചന്ദ്രശേഖറിന് എൻ എസ് എസിന്റെ സഹായം ഭാവിയിലും ആവശ്യമാണ്. മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നായർ നിലപാട് കടുപ്പിച്ചു. പ്രസ്ഥാനത്തിന്റെ ആവശ്യത്തിന് വേണ്ടി മുഖ്യമന്ത്രിയെ വിളിച്ചിട്ട് മറുപടി പോലും തന്നില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ തന്റെ പിഎയെ വിളിച്ചിരുന്നെന്നും പിന്നീട് താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച്

 

സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഇന്നലെ  മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിനോടാണ് സുകുമാരന്‍ നായരുടെ പ്രതികരണം.'വിളിച്ചപ്പോള്‍ ആദ്യത്തെ പ്രാവശ്യം പറഞ്ഞത് എറണാകുളത്ത് വന്നാല്‍ കാണാമെന്നാണ്. എറണാകുളത്ത് ചെന്ന് കാണേണ്ടതല്ല എന്ന് ഞാന്‍ പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയും ചെയ്തു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് പറയാം എന്ന് അയാള്‍ പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രിയും വിളിച്ചിട്ടില്ല, പിഎയും വിളിച്ചിട്ടില്ല' -സുകുമാരന്‍ നായര്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ഇവിടെ വന്ന് നമ്മളുടെ പിന്തുണ ആവശ്യപ്പെടുകയും ഞങ്ങള്‍ പരസ്യമായി പിന്തുണ അവര്‍ക്ക് നാട്ടില്‍ കൊടുക്കുകയും ചെയ്തു. പ്രവര്‍ത്തകരും കരയോഗങ്ങളുമെല്ലാം സജീവമായിട്ട് ഇദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ജയിക്കുകയും ചെയ്തു. അതിനുശേഷമാണ് പെട്ടെന്ന് ഇങ്ങനെ ഒരു വെളിപാട് ഉണ്ടാവുന്നത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂട.

 

മുന്‍പുള്ള മുഖ്യമന്ത്രിമാര്‍ ആരും ഇങ്ങനെ പെരുമാറിയിട്ടില്ല. പിണറായി വിജയനെ ഞാന്‍ അവിടെ പോയി കണ്ടിട്ടില്ല. പക്ഷേ പിണറായി വിജയനെ ഫോണില്‍ വിളിച്ചാല്‍ അദ്ദേഹം ഫ്രീ ആണെങ്കില്‍ ഫോണ്‍ ഉടനെ എടുക്കും. അല്ലെങ്കില്‍ ഉടന്‍ തന്നെ മെസ്സേജ് അയക്കും. തിരിച്ചു വിളിക്കുകയും ചെയ്യും. അതാണ് നമ്മുടെ അനുഭവം. മുഖ്യമന്ത്രിയെ കാണാന്‍ ഇനി വ്യക്തിപരമായി താല്‍പര്യമില്ല -സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാൽ പിണറായിയെ കാണാൻ നായർ കോട്ടയം ഗസ്റ്റ് ഹൗസിൽ കാത്തുതിന്നത് 2016 ൽ വലിയ വാർത്തയായി മാറിയിരുന്നു.കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിമര്‍ശനത്തോടും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. 'സുരേഷ് ഗോപി എന്തുചെയ്യുമെന്നാണ് പറയുന്നത്. ചൂലുകൊണ്ട് അടിച്ചുവാരുമെന്നാണോ പറയുന്നത്. എന്‍എസ്എസിനെ സുരേഷ് ഗോപി ഒരു പുല്ലും ചെയ്യില്ല. 'അമ്മ' എന്ന് പറയുന്ന ഒരു സംഘടനയുണ്ടല്ലോ. അദ്ദേഹം അവിടെ പോയി ശുദ്ധീകരിക്കട്ടെ.

 

എന്‍എസ്എസിനെ തീര്‍ക്കുമെന്ന് പറഞ്ഞിട്ടുള്ളവരെല്ലാം സ്വയം തീര്‍ന്നിട്ടേയുള്ളൂ. എന്‍എസ്എസിനെതിരായ പ്രസ്താവനകള്‍ക്ക് പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അതിലേക്ക് ഉപരാഷ്ട്രപതിയെ കൂടി വലിച്ചിഴച്ചു -സുകുമാരന്‍ നായര്‍ പറഞ്ഞു.സുകുമാരൻ നായർഎൻ.എസ്. എസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിക്കുമോ? പെരുന്ന ആസ്ഥാനത്ത് ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ ഇതിന്റെ ഉത്തരം ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്നാണ്  സൂചന. സുകുമാരൻ നായരെ മേഘപാളികളിൽ  തടങ്കലിലാക്കിയത് സി പി എമ്മും മുൻമുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയനുമാണ്. പെരുന്നക്ക് അകത്തും പുറത്തും പ്രചരിക്കുന്ന കഥകൾ സത്യമാണെങ്കിൽ സുകുമാരൻ നായരുടെ കുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സൃഷ്ടിച്ചത് സി പി എം തന്നെയാണ്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂത്ത സഹോദരൻ പ്രമുഖ കരാറുകാരൻ കലഞ്ഞൂർ മധുവാണ് സുകുമാരൻ നായരുടെ ഉറ്റ ബന്ധുവിനെതിരെയുള്ള ക്രിമിനൽ കേസിന്റെ സംവിധാനം നിർവഹിച്ചത്.

കേസിലൂടെ സുകുമാരൻ നായരെ ട്രാപ്പിലാക്കുകയായിരുന്നു   പിണറായിയുടെ ഉദ്ദേശ്യം. ഈ കേസ് ഇപ്പോൾ വി ഡി സതീശന്റെ കോർട്ടിലാണ്. വെള്ളാപ്പള്ളി നടേശനുമായി ചേർന്ന് പിണറായി ഒപ്പിച്ച പണിയാണ് സുകുമാരൻ നായർക്ക് കിട്ടിയതെന്ന് മനസിലാക്കുന്നു.പൊതുവേ ആർ എസ് എസുകാരൻ എന്നറിയപ്പെടുന്ന സുകുമാരൻ നായരെ സി പി എമ്മുകാരനാക്കാനുള്ള തന്ത്രമാണ് പിണറായി വെള്ളാപ്പള്ളിയുടെ സഹായത്തോടെ നടത്തിയത്. ഇത് എൻ എസ് എസിൽ കലാപത്തിന് കാരണമാകുമെന്ന് പിണറായിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ നടന്നത്. എന്തു പ്രതിഷേധം വന്നാലും നേരിട്ടുകൊള്ളാമെന്നാണ് സുകുമാരൻ നായരുടെ നിലപാട്.   മറ്റാരും വ്യക്തമാക്കാത്ത വിധത്തില്‍ തങ്ങളുടെ രാഷ്ട്രീയനിലപാട് പറഞ്ഞുകഴിഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. 

 

പിന്തുണ നിലപാടില്‍ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പൂഞ്ഞാറില്‍ ‘പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരന്‍ നായര്‍ രാജിവെയ്ക്കണ’മെന്ന് ബാനറും ഉയര്‍ന്നു. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന തലക്കെട്ടോടുകൂടിയായിരുന്നു ബാനര്‍.ഫ്‌ളക്‌സുകളൊക്കെ വരട്ടെ, തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, നിലപാട് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെ നേരിട്ടോളാം എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.എല്‍ഡിഎഫ് സര്‍ക്കാരുമായി ഒന്‍പതാണ്ടായി തുടർന്ന അകൽച്ച പരിഹരിച്ച് എന്‍എസ്എസ് സമദൂരത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ശബരിമലയില്‍ വിശ്വാസം, ആചാരം എന്നിവ സംരക്ഷിച്ച് വികസനം കൊണ്ടുവരാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയതിലാണ് സമുദായത്തിന് അകത്തുനിന്നു തന്നെ വിമര്‍ശനങ്ങളും മുറുമുറുപ്പും ഉയര്‍ന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുമാറ്റം അംഗീകരിച്ച് പ്രശംസിക്കുകയും ചെയ്താണ് അദ്ദേഹം ഇടതുപിണക്കത്തിന് അറുതിവരുത്തിയത്.

 

എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തോടും സഹകരിക്കുന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്.സ്വർണപാളി വിഷയത്തിലും സർക്കാരിന് അനുകൂലമായ നിലപാടാണ് ജി.സുകുമാരൻ നായർ സ്വീകരിച്ചത്. എന്നിട്ടാണ് ഇലക്ഷനിൽ കോൺഗ്രസിനെ സഹായിച്ചതായി കഴിഞ്ഞ ദിവസം സുകുമാരൻ നായർ പറഞ്ഞത്. ഇക്കാര്യം സതീശന് നന്നായറിയാം. അതിനാൽ  പെരുന്നയിലെ ധാർഷ്ട്യത്തിന്  സതീശൻ കീഴടങ്ങില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (42 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (2 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (4 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends