സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്

സ്വർണവില കേരളത്തിൽ വീണ്ടും താഴേക്ക്. അടുത്ത രണ്ടു മാസത്തിനകം സ്വർണവില കൂടുതൽ കുറയാനാണ് സാധ്യതയെന്ന് നിരീക്ഷകരും പറയുന്നു. ഇന്ന് വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലെത്തി. 200 രൂപ താഴ്ന്ന് 1,05,080 രൂപയാണ് പവൻവില.
രാജ്യാന്തരവില ഔൺസിന് 12 ഡോളർ കുറഞ്ഞ് 4035 ഡോളറിൽ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാൻ സഹായിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha
























