Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

16 JULY 2026 11:23 AM IST
മലയാളി വാര്‍ത്ത

തുടർച്ചയായ അഞ്ചാം ദിവസവും ഇറാന്റെ തന്ത്രപ്രധാനമായ നഗരങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക വ്യോമാക്രമണം തുടരുകയാണ്.,ഇറാന്റെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ അമേരിക്കൻ ശ്രമമെന്ന് ആരോപണവുമായി ഇറാൻ. ഇറാൻഷഹറിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആരോപണം. ഈ നിലയിലാണ് അമേരിക്കയുടെ നീക്കമെങ്കിൽ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തെക്കൻ ഇറാനിൽ അമേരിക്ക നടത്തി ആക്രമണത്തിൽ 30 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതോടെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്.

'ഇറാന്‍ മര്യാദയ്ക്ക് പെരുമാറുന്നതാണ് അവര്‍ക്ക് നല്ലത്,' പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലേക്കും യുദ്ധഭീതിയിലേക്കും തള്ളിവിട്ടുകൊണ്ട് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കടുത്ത മുന്നറിയിപ്പാണിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും നേരെ ബുധനാഴ്ച അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തന്റെ നിലപാട് പരസ്യമാക്കിയത്.സമാധാന ചര്‍ച്ചകളിലേക്ക് ഇറാന്‍ ഉടന്‍ മടങ്ങിയെത്തിയില്ലെങ്കില്‍ രാജ്യം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് വാഷിംഗ്ടണില്‍ നിന്നുള്ള മുന്നറിയിപ്പ്.

 

അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തെ പ്രധാന പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാന്‍ ഇപ്പോള്‍ ഒട്ടും സന്തോഷത്തിലല്ലെന്ന് പ്രതിരോധ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലുംഅതിന് വഴങ്ങാത്തപക്ഷം ഇറാനെ പൂര്‍ണ്ണമായി തകര്‍ത്ത് കളയണോ അതോ കരാര്‍ ഉണ്ടാക്കണോ എന്ന് അമേരിക്ക തീരുമാനിക്കുമെന്നും ട്രംപ് കടുപ്പിച്ചു.

അമേരിക്കയുടെ ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. മുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ നിലയങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം തുടരുകയാണ്. ഗൾഫ് മേഖലകളിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇരാനും ആക്രമണം നടത്തുന്നുണ്ട്.കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക ധാരണകള്‍ പൂര്‍ണ്ണമായും തകിടം മറിച്ചാണ് പശ്ചിമേഷ്യയില്‍ വീണ്ടും ആയുധശബ്ദം മുഴങ്ങുന്നത്.

 

ഹോര്‍മുസ് സമുദ്രസന്ധിയിലൂടെ പോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് ഭീഷണിയാകുന്നഇറാന്റെ ആക്രമണ ശേഷി നശിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (9 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (15 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (21 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (24 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (30 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (46 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends