മയക്കുമരുന്നുമായി സ്കൂട്ടറിൽ സഞ്ചരിക്കവെ പിടിവീണു, എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. എടത്തല മായിന്തരിയകത്ത് അബ്ദുൽ റഹ്മാനെ(33)യാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയതത്. കൊടികുത്തിമലയിൽ വച്ചാണ് സ്കൂട്ടറിൽ സഞ്ചരിക്കുവെ അബ്ദുൽ റഹ്മാനിൽ നിന്ന് 22.7777 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
തുടർന്ന്, പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എംഡിഎംഎ, മൊബൈൽ ഫോൺ, വെയിംഗ് മെഷീൻ, ലാപ്ടോപ്, 28500 രൂപ എന്നിവയും കണ്ടെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, എം.ടി. ഹാരിസ്, ഹർഷകുമാർ, ജയദേവൻ, നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























