Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

റവന്യൂ റിക്കവറിയിൽ 99.26 കോടി രൂപയുടെ റെക്കോഡ് നേട്ടവുമായി കോട്ടയം ജില്ല; ജീവനക്കാർക്ക് പുരസ്‌കാരം

30 APRIL 2023 02:10 AM IST
മലയാളി വാര്‍ത്ത

കോട്ടയം: കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ 99.26 കോടി രൂപ പിരിച്ചു റെക്കോഡ് നേട്ടം കൈവരിച്ചു കോട്ടയം ജില്ല. മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് വൻകുതിപ്പാണ് റവന്യൂ റിക്കവറി ഇനത്തിൽ ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. 2021-2022 സാമ്പത്തികവർഷത്തിൽ 57.12 കോടി രൂപയായിരുന്നു റവന്യൂറിക്കവറി പിരിവ്.

സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ജില്ലയിൽ റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കിയതിന് റവന്യൂവകുപ്പ് ജീവനക്കാർക്ക് പെർഫോമൻസ് അവാർഡ് നൽകി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആദരിച്ചു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പുരസ്‌കാരവിതരണ യോഗം ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.

മികച്ച പ്രകടനം നടത്തിയ താലൂക്കുകൾക്കുള്ള എവർറോളിംഗ് ട്രോഫി ചങ്ങനാശേരി, വൈക്കം താലൂക്ക് ഓഫീസുകൾ പങ്കിട്ടു. വൈക്കം തഹസീൽദാർ ടി.ഐ വിജയസേനനും ചങ്ങനാശേരി തഹസീൽദാർ ടി.എൻ. വിജയനും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. മികച്ച റവന്യൂ റിക്കവറി പ്രത്യേക കാര്യാലയത്തിനുള്ള എവർറോളിംഗ് ട്രോഫിക്ക് കോട്ടയം റവന്യൂ റിക്കവറി സ്‌പെഷൽ ഓഫീസ് അർഹമായി. പി.ജി. മിനിമോൾ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച ഡെപ്യൂട്ടി തഹസീൽദാർമാർക്കുള്ള പെർഫോമൻസ് പുരസ്‌കാരത്തിന് കെ.പി. രാജേന്ദ്രൻ(കളക്‌ട്രേറ്റ്, കോട്ടയം)ലാലുമോൻ ജോസഫ്(ചങ്ങനാശേരി താലൂക്ക്), സ്മിത ആർ. നായർ ( വൈക്കം താലൂക്ക്), ബിജു ജി. നായർ(കാഞ്ഞിരപ്പള്ളി താലൂക്ക്), ബീന ഡേവിഡ്(ആർ.ആർ. പാല), സനിൽകുമാർ(ആർ.ആർ. പാല), ടി.വി. ഷമി(ആർ.ആർ. കോട്ടയം), എസ്.കെ. ശ്രീകുമാർ (ആർ.ആർ. കോട്ടയം), ജി. സുരേഷ്ബാബു( കോട്ടയം ആർ.ആർ.), ഗിരീഷ് പ്രേജി( കെ.എസ്.എഫ്.ഇ.) എന്നിവർ അർഹരായി.

മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്‌കാരത്തിന് സലിം സദാനന്ദൻ( ചങ്ങനാശേരി താലൂക്ക്)പി.എസ്. അയൂബ്ഖാൻ (മീനച്ചിൽ താലൂക്ക്), വി.എം. സുബേർ(കാഞ്ഞിരപ്പള്ളി താലൂക്ക്), സജി വർഗീസ്( വൈക്കം താലൂക്ക്) സിംഗിളി തോമസ് (കോട്ടയം താലൂക്ക് ) എന്നിവർ അർഹരായി. പുരസ്‌കാരജേതാക്കൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റും ജില്ലാ കളക്ടർ സമ്മാനിച്ചു. മികച്ച വില്ലേജ് ആയി തെരഞ്ഞെടുക്കപ്പെട്ട കാര്യാലയങ്ങളിലെ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകളും ജില്ലാ കളക്ടർ വിതരണം ചെയ്തു.

ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ് അധ്യക്ഷനായിരുന്നു. പാലാ ആർ.ഡി.ഒ: പി.ജി. രാജേന്ദ്രബാബു, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാരായ അനിൽ ഉമ്മൻ, ഫ്രാൻസിസ് ബി സാവിയോ, മുഹമ്മദ് ഷാഫി, ജിയോ ടി. മനോജ്, ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽകുമാർ, പുഞ്ച സ്‌പെഷൽ ഓഫീസർ സോളി ആന്റണി, തഹസീൽദാർമാരായ എസ്.എൻ.അനിൽകുമാർ, കെ.എം. ജോസുകുട്ടി, ബെന്നി മാത്യൂ, സി.ജെ. സന്ധ്യാദേവി, ജൂനിയർ സൂപ്രണ്ട് കെ.പി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

റവന്യൂ റിക്കവറിക്കായി കോട്ടയം, പാലാ എന്നിവിടങ്ങളിലായി പ്രത്യേക കാര്യാലയങ്ങൾ ജില്ലയിലുണ്ട്. റവന്യൂ റിക്കവറി നടപടികളുടെ ഫലപ്രദമായ അവലോകനങ്ങൾക്കായി താലൂക്ക്, ജില്ലാ തലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (23 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (36 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (41 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (49 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends