ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി; നാളെയോടെ ഇത് 'മോക്ക' ചുഴലിക്കാറ്റായി മാറും; വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ മോക്കാ ചുഴലിക്കാറ്റ് സഞ്ചരിക്കും; കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല; പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

മഴയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത് . ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയിരിക്കുകയാണ്. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് ഏറ്റവും പുതിയതായി കിട്ടുന്ന വിവരം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് അനുസരിച്ച്, നാളെയോടെ ഇത് 'മോക്ക' ചുഴലിക്കാറ്റായി മാറുമെന്നാണ് വിവരം. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ മോക്കാ ചുഴലിക്കാറ്റ് സഞ്ചരിക്കും.
ഇത് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽകടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങുകയും ചെയ്യും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. പക്ഷെ മഴയ്ക്ക് കാരണമാകുമെന്നാണ് വിവരം. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ കിട്ടാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
https://www.facebook.com/Malayalivartha
























