ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറി..!മറ്റൊരു കൊച്ചിലേയ്ക്ക് മാറിയിരിക്കാൻ ക്ഷണിച്ചു : അശ്ലീല ചുവയോടെ സംസാരവും; കോട്ടയത്ത് ടി.ടി.ഇ പിടിയിൽ..!

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മറ്റൊരു കോച്ചിലേയ്ക്ക് ക്ഷണിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത ടിക്കറ്റ് എക്സാമിനർ പിടിയിൽ. തിരുവനന്തപുരം ഡിവിഷനിലെ ടിക്കറ്റ് എക്സാമിനർ നിതീഷ് (35) നെയാണ് റെയിൽ വേ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലായിരുന്നു സംഭവം.
ട്രെയിനിലെ എസ് ഫോർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് പ്രതി മോശമായി സംസാരിക്കുകയും കയ്യിൽ പിടിച്ച് വലിക്കുകയും മറ്റൊരു കൊച്ചിലേയ്ക്ക് മാറി ഇരിക്കാൻ നിർബന്ധിക്കുകയും ആയിരുന്നു. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ എസ് ഐ റെജി പി ജോസഫ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























