സെക്രട്ടറിയേറ്റില്‍ ഉണ്ടായ അഗ്‌നിബാധ അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്

സെക്രട്ടറിയേറ്റില്‍ ഉണ്ടായ അഗ്‌നിബാധ അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തം ഇണ്ടായത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കി. വ്യവസായ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസില്‍ തീപിടിച്ചത് ഇന്ന് രാവിലെയോടെയാണ്.
തീപിടുത്തത്തില്‍ ഒരു മുറി കത്തിനശിച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഇതിന് പിന്നാലെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
തീപിടുത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരമെന്നും ഇ ഫയലുകളാണ് ഓഫീസിലുള്ളതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























