കോഴിക്കോട് വാഹനാപകടത്തില്‍ രണ്ട് മരണം... കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനുമാണ് അപകടത്തില്‍ മരിച്ചത്... അതുലിന്റെ ഭാര്യ പരുക്കുകളോടെ ആശുപത്രിയില്‍

സങ്കടക്കാഴ്ചയായി.... കോഴിക്കോട് വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ് ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്.
അതുലിന്റെ ഭാര്യ മായയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടേയാണ് സംഭവം നടന്നത്. കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അതുലും കുടുംബവും.
കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. കാറിലെ നാലുപേര്‍ അടക്കം ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























