വാക്കുതര്‍ക്കത്തിനൊടുവില്‍.... വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു, സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വാക്കുതര്‍ക്കത്തിനൊടുവില്‍.... വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു.കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്.
കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. വഴക്കിനിടെ ചന്ദ്രന്‍ ഭാര്യ മുത്തുവിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം. സംഭവത്തില്‍ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ കാല്‍ അജ്ഞാതന്‍ കമ്പിപ്പാര കൊണ്ടി തല്ലിയൊടിച്ചു.
മുഖം മറച്ചെത്തിയായിരുന്നു ആക്രമണമുണ്ടായത്. 63 കാരി വാസന്തിയാണ് അതിക്രൂരമായ ആക്രമണത്തിനിരയായത്. കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റ് ഇവരുടെ കാലിന്റെ എല്ല് പൊട്ടി. ആക്രണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം.
സൊസൈറ്റിയില്‍ പാല്‍ കൊടുത്ത് മടങ്ങുന്നവഴി വീടിന് മുന്നില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. ആദ്യം തലയ്ക്കാണ് ആക്രമിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടി കൊണ്ടില്ല. നിലത്തു വീണ വാസന്തിയുടെ കാല്‍ ഇരുമ്പ് പാരകൊണ്ട് തല്ലിയൊടിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്കും കൈക്കും പരിക്കേറ്റു. നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ചെത്തി മുഖം മറച്ചായിരുന്നു ആക്രമണം.
നിലവിളി കേട്ടെത്തിയ നാട്ടുകാരും മക്കളും ചേര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. വാസന്തിക്ക് ശത്രുക്കളില്ലന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha

























