Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പുഴുങ്ങിയ മുട്ട, കുടംപുളി, തേൻ; കൈക്കൂലിയായി എന്തും വാങ്ങും; സുരേഷ് 14 ദിവസം റിമാൻഡിൽ...പത്തു വർഷമായി വീടു പണി നടക്കുന്നു; നാട്ടിൽ വരുന്നത് വല്ലപ്പോഴും: ഇടപഴകാതെ സുരേഷ്...മുറി കണ്ട വിജിലൻസ് വരെ ഞെട്ടി...

24 MAY 2023 02:21 PM IST
മലയാളി വാര്‍ത്ത

കിട്ടുന്നതെന്തും പോരട്ടെ എന്നതായിരുന്നു സുരേഷ് കുമാറിന്റെ രീതി, എന്ത് കിട്ടിയാലും ഞാൻ ഹാപ്പി, കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സ്വഭാവക്കാരൻ. വിജിലൻസ് വീട് പരിശോധിച്ചപ്പോൾ അന്വേഷണ സംഘം വരെ ഞെട്ടി...
പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളാണ് മുറി നിറയെ..ലളിത ജീവിതമാണ് നയിക്കുന്നതെന്ന് വരുത്താൻ വെറും 2500 രൂപ മാസവാടകയുള്ള മുറിയിലായിരുന്നു താമസം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നൽകി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ 20 വർഷമായി ഇവിടെയാണ് ജോലിയെടുക്കുന്നത്. തിരുവനന്തപുരം ഊരൂട്ടമ്പലത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. പണമോ രേഖകളോ ലഭിച്ചില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പണം മാത്രമല്ല എന്ത് കൈക്കൂലിയായി നൽകിയാലും സ്വീകരിക്കുന്ന പ്രകൃതക്കാരനാണ് സുരേഷെന്ന് വിജിലൻസ് പറയുന്നു. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു.

2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെ പോലും സുരേഷ് കുമാർ പുറത്തേക്ക് പോയി.മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ ലളിത ജീവിതമാണ് സുരേഷ് നയിച്ചിരുന്നത്. ചില്ലറ കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഇത്രയും വലിയ പുള്ളിയാണെന്ന് ആർക്കും അറിയില്ലായിരുന്നു. ചെറിയ ഒറ്റമുറിയിൽ കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ അലക്ഷ്യമായാണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. കവറുകളും കടലാസ് പെട്ടികളും പൊടിയും മാറാലയും പിടിച്ചിരുന്നു. വാങ്ങുന്ന പണം ചെലവഴിക്കാതെ ഇത്തരത്തിലാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയിൽ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു.സംസ്ഥാനസർക്കാർ അദാലത്തിനിടെ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയിൽ സംസ്ഥാന വിജിലൻസ് റെയ്ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃതസമ്പാദ്യമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട്ട് നടന്ന സംസ്ഥാനസർക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ പിടിയിലാവുന്നത്.

 

കൈക്കൂലി പണവുമായി പിടിയിലായ സുരേഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസസ്ഥലത്തുനിന്നും അനധികൃതസമ്പാദ്യമെന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. തൊട്ടടുത്ത വ്യാപാരസ്ഥാപനത്തിൽനിന്നെടുത്ത നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഇയാളുടെ തിരുവനന്തപുരം ചിറയിൻകീഴിലുള്ള വീട്ടിലും വിജിലൻസ് റെയ്ഡ് നടന്നുവരുന്നതായി അധികൃതർ അറിയിച്ചു. 20 വർഷത്തോളമായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായി സേവനം അനുഷ്ഠിച്ചയാളാണ് സുരേഷ് കുമാർ. നഗരമധ്യത്തിലെ മണ്ണാർക്കാട് വില്ലേജോഫീസിനടുത്തുള്ള ജി.ആർ. ഷോപ്പിങ് കോംപ്ലക്‌സിലെ മുകൾനിലയിൽ ഒറ്റമുറിയിലാണ് കഴിഞ്ഞ 10 വർഷമായി ഇയാൾ താമസിക്കുന്നത്.ആരോടും അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ്. മുറി വൃത്തിയാക്കുന്ന പതിവില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർപറയുന്നു. നേരത്തെ അട്ടപ്പാടി പാടവയൽ വില്ലേജിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. 2009 മുതൽ 2022 വരെ മണ്ണാർക്കാടായിരുന്നു പ്രവർത്തനമേഖല. തുടർന്ന് പാലക്കയം വില്ലേജിലായിരുന്നു ജോലി. മഞ്ചേരി സ്വദേശി വിപിൻ ബാബുവിൽ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ചൊവ്വാഴ്ച 10.30നാണ് സംഭവം. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ എം.ഇ.എസ് കോളേജിൽ നടന്ന റവന്യൂ അദാലത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.ഏതായാലും വിജിലൻസ് സംഘത്തിന് ഞെട്ടൽ മാറിയിട്ടില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (3 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (7 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (10 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

Malayali Vartha Recommends