ബസിനുള്ളിൽ വീണ്ടും ലൈംഗിക അതിക്രമം; കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ...സീറ്റില്ലാത്തതിനാൽ വിദ്യാർത്ഥിനി ബോണറ്റിൽ ഇരുന്നു യാത്ര ചെയ്യവേ, ഡ്രൈവറുടെ പരാക്രമം; ബസിൽ നല്ല തിരക്കുണ്ടായിരുന്നു.... മറ്റ് യാത്രക്കാർ പ്രതിഷേധിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു...

അടിക്കടി കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്, കേരളത്തിൽ പട്ടാപകൽ പോലും സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയ്കൊണ്ട് ഇരിക്കുകയാണ്..ഇപ്പോഴിതാ മറ്റൊരു സംഭവം കൂടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യുകയാണ്...കോഴിക്കോടാണ് ബസ് ഡ്രൈവർക്ക് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്..വിദ്യാർത്ഥിനിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിലായിരുന്നു സംഭവം.സീറ്റില്ലാത്തതിനാൽ വിദ്യാർത്ഥിനി ബോണറ്റിൽ ഇരുന്നിരുന്നു. ഡ്രൈവർ പറഞ്ഞതിനാലാണ് ഇരുന്നതെന്നും യാത്രക്കിടെ ഡ്രൈവർ അതിക്രമം നടത്തിയെന്നുമാണ് വിദ്യാർത്ഥിനി പറയുന്നത്. ഇന്നലെ രാത്രി 12 മണിയോടെ കോഴിക്കോട്- മാനന്തവാടി കെ എസ് ആർ ടി സി ബസിലാണ് സംഭവം നടന്നത്.
ബസ് യാത്ര തുടരവേ ഇബ്രാഹിം യുവതിയെ കയറിപിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. തുടർന്ന് യുവതി ബഹളം വയ്ക്കുകയും കുന്നമംഗലം എത്തിയപ്പോൾ മറ്റ് യാത്രക്കാർ പ്രതിഷേധിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.ഇഖ്‌റ ആശുപത്രി ഭാഗത്ത് എത്തിയപ്പോൾ മുതൽ ഡ്രൈവർ ശരീരത്തിൽ സ്പർശിച്ചിരുന്നു എന്നാണ് ഇവരുടെ പരാതി. കുന്ദമംഗലത്ത് എത്തിയപ്പോഴാണ് ഇവർ പോലീസിൽ അറിയിച്ചത്. തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത ശേഷം കോഴിക്കോട് ഡിപ്പോയിൽ നിന്ന് മറ്റൊരു ഡ്രൈവറെ വരുത്തി ബസ് മാനന്തവാടിയിലേക്ക് യാത്രതിരിച്ചു.കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവർ എത്തി ബസ് യാത്ര തുടർന്നു. പിന്നാലെ പൊലീസ് എത്തി ഇബ്രാഹിമിനെയും യുവതിയെയും സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കോഴിക്കോടുനിന്ന് മാനന്തനവാടിയിലേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിന് സമീപമാണ് പരാതിക്കാരി ഇരുന്നത്. ബസ് ഓടിക്കുന്നതിനിടയിൽ ഇബ്രാഹിം കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു..
https://www.facebook.com/Malayalivartha
























