Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.... ഉച്ചയ്ക്ക് 12 മണിക്കായിരിക്കും മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കുക. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗാമായാണ് മന്ദിര ഉദ്ഘാടനം..

24 MAY 2023 03:05 PM IST
മലയാളി വാര്‍ത്ത

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കുക. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗാമായാണ് മന്ദിര ഉദ്ഘാടനം. പ്രധാനമന്ത്രിയുടെ വിശാല കാഴ്ചപ്പാടാണ് പുതിയ മന്ദിരം. എല്ലാ സംസ്‌കാരങ്ങളുടെയും സയന്വയമാണ്. മന്ദിരം നിര്‍മ്മാണത്തില്‍ പങ്കാളികളായ 60,000 തൊഴിലാളികളെ മോദി ആദരിക്കും. എല്ലാവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.

 

 

 

 

സ്വാതന്ത്ര്യ ദിനരാത്രിയില്‍ ബ്രിട്ടീഷുകാര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയ അധികാര ദണ്ഡ് (ചെങ്കോല്‍) പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കും. നിരവധി പ്രത്യേകതകളുള്ളതാണ് ചെങ്കോല്‍. 1947, ഓഗസ്റ്റ് 14ന് രാത്രി 10.45നായിരുന്നു ചെങ്കോല്‍ നെഹ്‌റു തമിഴ്‌നാട്ടില്‍ വച്ച സ്വീകരിച്ചത്. നിരവധി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അത്്. തമിഴ് സംസ്‌കാരത്തില്‍ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ട്. ചോള സാമ്രാജ്യത്തിന്റെ സുപ്രധാന അധികാര ദണ്ഡ് ആയിരുന്നു. അലഹബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ അധികാര ദണ്ഡ് ഉദ്ഘാടന വേളയില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റുവാങ്ങി പ്രധാനമന്ത്രി അത് സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

 


നന്തിശില്പം പേറുന്ന ചെങ്കോല്‍ ഗംഗാ തീര്‍ത്ഥം തളിച്ചതാണ്. അധികാരകൈമാറ്റം പൂര്‍ണ്ണമാകുക ഭാരതീയ സംസ്‌കാരത്തില്‍ സ്ഥാപിക്കപ്പെടുനേ്പാഴാണ്. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി നിര്‍വഹിച്ചു. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 27ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ഇര്‍വിന്‍ പ്രഭുവാണ് നിര്‍വഹിച്ചതെന്നും അമിത് ഷാ പറഞ്ഞു.

 

 

 

അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനാണ് 19 പ്രതിപക്ഷ കക്ഷികളുടെ സംയുക്ത തീരുമാനം. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം ശചയ്യുന്നത് അപമാനകരമാണ്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് മന്ദിരം നിര്‍മ്മിച്ചത്. ജനാധിപത്യം പുറത്താക്കപ്പെടുമ്പോള്‍ പുതിയ മന്ദിരത്തിന് പ്രസക്തിയുമില്ലെന്ന് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

 

 

 

തൃണമൂല്‍കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതീയ രാഷ്ട്രീയ സമിതിയും സുഖ്ബീര്‍ സിംഗ് ബാദലിന്റെ ശിരോമണി അകാലിദളും ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടി ചടങ്ങില്‍ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (4 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (8 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (11 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (3 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

Malayali Vartha Recommends