Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പ്രധാനമന്ത്രി മോദിയാണ് ബോസ്...മോദിയെ കാണാൻ വിമാനത്തിലും ബസുകളിലും ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് സിഡ്‌നിയിലേക്ക് ഒഴുകിയെത്തിയത്.... മെൽബണിലെ ആരാധകർ ക്വാന്റാസ് എയർലൈൻസിന്റെ വിമാനം മോദി എയർവേസ് എന്ന് പേരും മാറ്റി...കിടിലൻ സർപ്രൈസുകൾ വേറെയും...

24 MAY 2023 05:06 PM IST
മലയാളി വാര്‍ത്ത

ലോകനേതാക്കൾക്കിടയിൽ മോദിയെന്ന നേതാവ് വളർന്നു കഴിഞ്ഞു ആരെയും അസൂയപ്പെടുത്തുന്ന വളർച്ച..സ്വന്തം നാട്ടിലെ പ്രസിഡന്റിനേക്കാളും പ്രധാനമന്ത്രിയെക്കാളും തിക്കും തിരക്കുമാണ് മോദിയെ കാണാൻ, അത്രയ്ക്ക് വലുതായി കഴിഞ്ഞു, മോദിയെന്ന നേതാവ്, ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസീസ് സന്ദർശനം. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദി ബോസ്' എന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ന്റെ ആ വാക്കുകൾ തന്നെയായിരുന്നു മാധ്യമങ്ങളിലെ എല്ലാം പ്രധാന തലക്കെട്ടുകൾ എല്ലാം...എന്നാൽ ഓസ്‌ട്രേലിയെ ജനങ്ങളുടെ
വരവേൽപ്പിന് പുറമെ കിടിലൻ സർപ്രൈസുകൾ ആണ് ഒരുക്കിയിരുന്നത്..അതിൽ ലോകനേതാക്കളെല്ലാം ഞെട്ടലോടെയായിരുന്നു കണ്ടത്...

പ്രധാനമന്ത്രി മോദിയാണ് ബോസ്.... ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ വാക്കുകൾ കേട്ട് ഇരുപതിനായിരത്തിലേറെ ഇന്ത്യാക്കാർ ഹർഷാരവം മുഴക്കി. സിഡ്നി ഒളിമ്പിക് പാർക്കിലെ കുഡോസ് ബാങ്ക് അരീന ഇൻഡോർ സ്റ്റേഡിയം ഇന്നലെ മോദി മാജിക്കിന്റെ ആവേശത്തിൽ അമർന്നു.​ ഒരു വിദേശ നേതാവിന് ഓസ്‌ട്രേലിയയിൽ കിട്ടാവുന്ന ഏറ്റവും വലിയ സ്വീകരണം.പ്രിയ സുഹൃത്തേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ചൈതന്യം താങ്കൾ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ആൽബനീസ് മോദിയെ സ്വാഗതം ചെയ്‌തത്.തുടർന്ന് അദ്ദേഹം മോദിയെ വിഖ്യാത അമേരിക്കൻ ഗായകൻ ബ്രൂസ് സ്‌പ്രിംഗ്സ്റ്റീനിനോട് ഉപമിച്ചു. മോദി എവിടെ പോയാലും റോക്ക് താരത്തിന്റെ സ്വീകരണമാണ്. ഈ വേദിയിൽ ഞാൻ അവസാനം കണ്ടത് ബ്രൂസ് സ്‌പ്രിംങ്സ്റ്റീനിന്റെ പ്രകടനമാണ്. അദ്ദേഹത്തിന് പോലും ഇത്ര വലിയ സ്വീകരണം ലഭിച്ചില്ല. പ്രധാനമന്ത്രി മോദിയാണ് ബോസ്...മോദിയെ കാണാൻ വിമാനത്തിലും ബസുകളിലും ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് സിഡ്‌നിയിലേക്ക് ഒഴുകിയെത്തിയത്. മെൽബണിലെ ആരാധകർ ക്വാന്റാസ് എയർലൈൻസിന്റെ വിമാനം മോദി എയർവേസ് എന്ന് പേരിട്ട് ചാർട്ടർ ചെയ്‌താണ് എത്തിയത്. ക്വീൻസ്‌ലൻഡിൽ നിന്ന് മോദി എക്സ്‌പ്രസ് എന്ന പേരിൽ നിരവധി ബസുകളും വന്നു.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം സ്റ്റേഡിയത്തിൽ എത്തിയ മോദിയെ പുരോഹിതർ വേദമന്ത്രങ്ങൾ ചൊല്ലി പരമ്പരാഗത ആചാരപ്രകാരമാണ് സ്വീകരിച്ചത്. തുടർന്ന് ഇന്ത്യൻ സംഗീതവും ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളും അരങ്ങേറി.വരവേൽപ്പിന് ശേഷം മോദിയും ആൽബനീസും ആലിംഗനത്തോടെ പരസ്പരം അഭിവാദ്യം ചെയ്‌തു. ഇന്ത്യാക്കാരുടെ ആരവത്തിൽ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു.

 

പുറത്ത് നൃത്തവും പാട്ടും മോദി സ്‌തുതികളുമായി നേരത്തേ ആഘോഷം തുടങ്ങിയിരുന്നു.തുടർന്ന് ഹിന്ദിയിലുള്ള മോദിയുടെ പ്രസംഗത്തിലുടനീളം സ്റ്റേഡിയത്തിൽ കൈയടി മുഴങ്ങി. ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.ബ്രിസ്ബെയ്‌നിൽ താമസിയാതെ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ചടങ്ങിൽ സിഡ്നി നഗരപ്രാന്തത്തിലെ ഹാരിസ് പാർക്കിന് ലിറ്റിൽ ഇന്ത്യ എന്ന് പേരിട്ടു. തുടർന്ന് മോദിയും ആൽബനീസും ചേർന്ന് ലിറ്റിൽ ഇന്ത്യയുടെ പ്രവേശനകവാടത്തിന്റെ ശില അനാവരണം ചെയ്‌തു. ഇന്ത്യൻ ബിസിനസുകാരുടെയും ഇന്ത്യൻ വിഭവങ്ങളുടെയും കേന്ദ്രമാണ് ഹാരിസ് പാർക്ക്.ഇത് വരെ ഒരു ലോകനേതാവിനും കിട്ടാത്ത അത്രയും വമ്പൻ സ്വീകരണമാണ് മോദിക്ക് ഓസ്‌ട്രേലിയയിൽ ലഭിച്ചത്, അത് മാത്രമല്ല അമേരിക്കൻ പ്രസിഡന്റും , മോദിയെ വാനോളം പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരുന്നു..അദ്ദേഹത്തിന്റെ ജനപ്രീതി കണ്ടു തനിക്കൊരു ഓട്ടോഗ്രഫ് വേണമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് വരെ പറഞ്ഞത്..അത്രത്തോളം വളർന്നു കഴിഞ്ഞു ഈ ജനകീയ നേതാവ് എന്ന് വേണം പറയാൻ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (5 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (9 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (12 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (3 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

Malayali Vartha Recommends