Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കിന്‍ഫ്രാ പാര്‍ക്കിലെ തീ പിടുത്തം പിണറായിക്ക് മുട്ടന്‍ പണി;തെളിവ് നശിപ്പിക്കാന്‍ ഒരുത്തനെ കൊലയ്ക്ക് കൊടുത്തില്ലെ,ജനരോഷം ആളിക്കത്തുന്നു,ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തൊരു പ്രതിപക്ഷം,കോണ്‍ഗ്രസ്-യുഡിഎഫിനെതിരെയും ജനങ്ങള്‍ പൊട്ടിത്തെറിയ്ക്കുന്നു

24 MAY 2023 07:18 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാരിന് കൊലയാളി സര്‍ക്കാരെന്ന വിളിപ്പേര് വീണ് കഴിഞ്ഞു. കിന്‍ഫ്രാ പാര്‍ക്കിലുണ്ടായത് തീ പിടുത്തമാണോ തീ പിടിപ്പിച്ചതാണോയെന്ന രോഷം ഉയരുന്നു. കോവിഡ് കാലത്ത് നടത്തിയ അഴിമതിയുടെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി നടന്ന കളിയാണിത്. തീ അണയ്ക്കുന്നതിനിടയില്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥന്റെ ജീവന്‍ പൊലിഞ്ഞിരിക്കുന്നത്. സര്‍ക്കാരാണ് അതിന് ഉത്തരവാദി. ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെ ഗോഡൗണുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തം. അന്വേഷണം മുറുകുമ്പോള്‍ അതാത് വകുപ്പുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും തീപിടുത്തം. ഈ സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് ആരെയാണ് പൊട്ടന്‍ കളിപ്പിക്കാന്‍ നോക്കുന്നത്. അഴിമതി പൂഴ്ത്താന്‍ വേണ്ടി കളിച്ച കളിയില്‍ ഒരു പാവം ഉദ്യോഗസ്ഥനെ കൊലയ്ക്ക് കൊടുത്തു. നഷ്ടം ആ കുടുംബത്തിനാണ്. ഈ സര്‍ക്കാര്‍ ഇത് എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത്. എന്ത് കാണിച്ചാലും ചോദിക്കാന്‍ ആളില്ലെന്ന അങ്കാരം തന്നെയാണിവര്‍ക്ക്. ഒരു പ്രതിപക്ഷം ഉള്ളതിനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല.

കോവിഡില്‍ ജനം പകച്ച് നിന്ന സമയത്ത് സര്‍ക്കാര്‍ മഹാമാരിയും മുതലെടുത്ത് അഴിമതി നടത്തി. കോടികളുടെ അഴിമതി നടന്നു. വലിയ വിപത്തിനിടയിലും അഴിമതി കാണിച്ച ഈ സര്‍ക്കാരിനെ എന്താണ് പറയേണ്ടത്. എവിടെയാണ് ഇവര്‍ പറയുന്ന ജനപക്ഷ സര്‍ക്കാര്‍. അഴിമതികളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു. ഒരറ്റത്തുനിന്ന് കേസ് വരുമ്പോള്‍ തെളിവ് നശിപ്പിക്കാന്‍ കേരളം കത്തിക്കുമോ. മരിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന് വേണ്ടി സിപിഎമ്മുകാര്‍ കണ്ണീര്‍ പൊഴിയ്ക്കുന്നുണ്ട് ആരെ കാണിക്കാനാണത്. എന്ത് പ്രഹസനത്തിനാണ്. ഇതുപോലെ ഇനി എത്രപേരെ കൊലയ്ക്ക് കൊടുക്കും. എന്തൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നത്. പ്രതിപക്ഷത്തിനും നട്ടെല്ല് ഇല്ലാതെ പോയി. പകല്‍ കൊള്ളയാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. സിപിഎം നേതാക്കള്‍ കോടികള്‍ കീശയിലാക്കുന്നു. 3 വര്‍ഷം കൂടിയുണ്ടല്ലോ പറ്റുന്നത്ര മുക്കാനാണ് പ്ലാന്‍.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആവശ്യമായ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിനല്‍കുന്നതിനായി രൂപവത്കരിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാവുന്ന തീപ്പിടിത്തം ദുരൂഹത വര്‍ധിപ്പിക്കുന്നു. കൊല്ലത്തും തിരുവനന്തപുരത്തും ബ്ലീച്ചിങ് പൗഡറാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. പക്ഷേ, കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകളും ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തീയതി കഴിഞ്ഞ മരുന്ന് സംഭരണകേന്ദ്രത്തില്‍ എന്തിന് സൂക്ഷിച്ചെന്നും രാസവസ്തുക്കള്‍ക്കൊപ്പം സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ മരുന്ന് സൂക്ഷിച്ചിരിക്കുന്നത്. കോവിഡിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ ആരോപണങ്ങളുടെ തീച്ചുഴിയില്‍വീഴുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.പി.ഇ. കിറ്റ്, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിപണിവിലയെക്കാള്‍ മൂന്നും നാലും മടങ്ങ് ഉയര്‍ന്നവിലയ്ക്ക് എല്ലാ നടപടിക്രമങ്ങളും മറികടന്ന് വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതിനുപിന്നാലെ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ കോര്‍പ്പറേഷനില്‍ നിന്ന് നഷ്ടമായത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചു.

കംപ്യൂട്ടറില്‍നിന്ന് ഡിലിറ്റ്‌ചെയ്ത ഫയലുകള്‍ പിന്നീട് വീണ്ടെടുത്തെന്നും ഡിലിറ്റ് ചെയ്തയാളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അറിയിച്ച് കോര്‍പ്പറേഷന്‍ രംഗത്തുവന്നെങ്കിലും ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കോര്‍പ്പറേഷനായില്ല. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍ അടക്കമുള്ളവരെ സ്ഥാനത്തുനിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് ധനകാര്യപരിശോധനാ വിഭാഗവും അന്വേഷണംനടത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ ലോകായുക്തയെ സമീപിച്ചിരുന്നു. പി.പി.ഇ. കിറ്റ്, ഗ്ലൗസ്, തെര്‍മോമീറ്റര്‍ തുടങ്ങിയവ വാങ്ങിയതില്‍ 600700 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങി 13 പേരാണ് കേസിലെ പ്രതികള്‍. ജൂണ്‍ 15ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്റെ കൊല്ലത്തെയും തൊട്ടുപിന്നാലെ തിരുവനന്തപുരത്തെയും ഗോഡൗണുകളിലെ തീപ്പിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടത്തിയ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ മായ്ച്ചുകളഞ്ഞെന്ന ആരോപണത്തിനു പിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറിലേറെ ഫയലുകള്‍ നഷ്ടമായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് പോലീസ് ആന്വേഷണം നടത്തിയെങ്കിലും മരുന്നിടപാടുമായി ബന്ധപ്പെട്ട ഫയലുകളല്ല നഷ്ടമായതെന്ന് പറഞ്ഞ് ആരോഗ്യവകുപ്പുതന്നെ തടിയൂരി.


തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപ്പിടിത്തത്തില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഗോഡൗണ്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെതിരെ അന്വേഷണം നടക്കുന്നതിനിടെ നടന്ന തീപ്പിടിത്തവും ഇതിലെ വീഴ്ചയും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതില്‍ അധികവും കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു. തീപിടിക്കാന്‍ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. അഗ്‌നിശമനസേനയുടെ എന്‍ഒസി കൂടാതെയാണ് ഈ മരുന്ന് സംഭരണശാലയുടെ കെട്ടിടം പ്രവര്‍ത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ബി.സന്ധ്യ പറഞ്ഞിരുന്നു. തീ കെടുത്താനുള്ള ഒരു ഉപകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഒരു സുരക്ഷാ മാദണ്ഡങ്ങളും പാലിക്കാതെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. എസ്‌പൈരി ഡേറ്റ് കഴിഞ്ഞ മരുന്നുകല്‍ ഉള്‍പ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിനൊക്കെ തീ പിടിച്ചിട്ടുണ്ട്. വിഷപ്പുകയാണ് പുറത്തേക്ക് വന്നിരിക്കുന്നത്. എത്രനിസ്സാരമായാണ് ഇവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് എന്ത് തേങ്ങയ്ക്കാണ് ഉള്ളത്. എന്തിനാണോ ഇങ്ങനെയൊരു വകുപ്പ്. ഇനിയും പലയിടത്തും കത്തും. കാരണം അന്വേഷണം ഒരറ്റത്തൂന്ന് തുടങ്ങിയിട്ടല്ലെ ഉള്ളു. ഒടുവില്‍ കേരളവും കത്തിക്കും ഇവരെല്ലാം ചേര്‍ന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (6 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (10 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (13 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (3 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

Malayali Vartha Recommends