Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കേരളത്തിലെത്തുന്ന മയക്കുമരുന്നുകളില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് സിനിമ സെറ്റുകളിലാണെന്ന സൂചന നല്കി കൊണ്ട് സ്‌പെഷ്യല്‍ പോലീസിനെയും നിയമിച്ചു , പോലീസ് നാളിതുവരെ ഒരു കേസും സെറ്റുകളില്‍ നിന്ന് പിടിച്ചില്ലായെന്നത് മറ്റൊരു വസ്തുത

24 MAY 2023 10:08 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷം വാരിയന്‍ കുന്ന് വേണ്ടി വാദിച്ച സ്ഥിതി കേരള സ്റ്റേറിയില്‍ മാറ്റി മറിച്ചു. കേരള സ്റ്റോറി കേരളത്തിന്റെ കഥയല്ലെന്നല്ല വാദിച്ചത് മറിച്ച് മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ സംഘപരിവാര്‍ അജന്‍ണ്ട നടപ്പിലാക്കുന്നു എന്നാണ് ഇടതുപക്ഷങ്ങള്‍ ഒന്നടങ്കം പറഞ്ഞത്. ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ അവസാന നിമിഷം വരെ അവര്‍ പോരാടുകയും ചെയ്തു. എന്നിട്ടും ചിത്രം പ്രദര്‍ശിപ്പിക്കുക തന്നെ ചെയ്തു. അതിന്റെ പിന്നാലെ ഉയര്‍ന്നു വന്ന വിവാദമാണ് സിനിമ സെറ്റുകളിലെ ലഹരി ഉപയോഗമെന്ന വിഷയം.

കേരളത്തിലെത്തുന്ന മയക്കുമരുന്നുകളില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് സിനിമ സെറ്റുകളിലാണെന്ന സൂചന നല്കി കൊണ്ട് സ്‌പെഷ്യല്‍ പോലീസിനെയും നിയമിച്ചു , പോലീസ് നാളിതുവരെ ഒരു കേസും സെറ്റുകളില്‍ നിന്ന് പിടിച്ചില്ലായെന്നത് മറ്റൊരു വസ്തുത. ഇടതു പക്ഷത്തിന് വിരുദ്ധമായി സിനിമയുണ്ടാക്കുന്നവരെ തിരഞ്ഞു പിടിച്ച് ലഹരിക്കേസുകളില്‍ കുടുക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന പ്രചരണവും ശ്കതമാണ്. സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും എതിര്‍ക്കുന്നവെ കേസുകളില്‍ കുടുക്കി നിശബ്ദരാക്കാനുള്ള തന്ത്രം സിനിമ മേഖലയിലും നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്കി കഴിഞ്ഞെന്നാണ് പുറത്തു വരുന്ന വിവരം.

എന്നാല്‍ സെറ്റുകളില്‍ ലഹരി മരുന്ന് എത്തുന്നത് കുറഞ്ഞുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ആ അവകാശ വാദങ്ങള്‍ നിലനില്ക്കുമ്പോഴാണ് 2018 എന്ന സിനിമ റിലീസാകുന്നത്. 208 ലെ മഹാപ്രളയമാണ് സിനിമയുടെ ഇതിവൃത്തം . ഈ സിനിമയ്‌ക്കെതിരെയും സംഘപരിവാര്‍ അജന്‍ഡയെന്ന സ്ഥിരം ക്ലീഷേ എടുത്തു പ്രയോഗിക്കുകയാണിപ്പോള്‍ ഇടതു പ്രസ്ഥാനങ്ങള്‍. സത്യസത്യമായി വിളിച്ചു പറയരുതെന്നും ഇടതന്‍മാരെ എല്ലാ കാലത്തും വെള്ളപൂശി കാണിക്കണമെന്നുമാണ് ഇവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. സിനിമയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത് എ.ഐ.വൈഎഫ് ആണെന്നതു ശ്രദ്ധേയമാണ്. പിണറായി സര്‍ക്കാരിനെ എല്ലാ കൊടുങ്കാറ്റില്‍ നിന്നും സംരക്ഷിച്ചു നിറുത്തുന്ന മുഖ്യഘടകമാണ് കാന രാജേന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്നത് കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുന്ന 2018 സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ ഐ വൈ എഫ് രംഗത്തിറങ്ങിയിരിക്കുന്നത് കൂടുതല്‍ ആളുകളെ സിനിമ കാണാന്‍ പ്രേരിപ്പിക്കുകയാണ്. സംസ്ഥാനത്ത് സാംസ്‌കാരിക-സിനിമാ മേഖലയിലൂടെ ഇടത് വിരുദ്ധത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടക്കുന്നുണ്ടെന്നാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ പറയുന്നത്. എ ഐ വൈ എഫ് സേവ് ഇന്ത്യ മാര്‍ച്ചിന്റെ വടക്കന്‍ മേഖല കാല്‍നട ജാഥയ്ക്ക് കോഴിക്കോട് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ ചടങ്ങുകളില്‍ സംസാരിക്കുകയായിരുന്നു ജാഥാ ലീഡര്‍ കൂടിയായ അരുണ്‍.

ഈ നീക്കത്തിന് പിന്നില്‍ ബിജെപി-സംഘപരിവാര്‍ സംഘങ്ങളാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് സംഘപരിവാറിനെയാണ്. ബിജെപി കേരളത്തില്‍ സജീവമാകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ ഇടപെടലുകള്‍ കാരണമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കേണ്ടത് അതുകൊണ്ടുതന്നെ അവരുടെ ആവശ്യമാണ്. പലവിധത്തില്‍ കേരളത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ട സംഘപരിവാര്‍ സിനിമയെ അതിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. മാധ്യമങ്ങളിലും ഇടതുവിരുദ്ധത സജീവമാണ്. സമീപകാലത്ത് വന്നിട്ടുള്ള പല സിനിമകളും കേരളത്തിലെ ഇടതുപക്ഷത്തെ മോശമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ്.

അതിന് ഉദാഹാരണമാണ് 2018 എന്ന സിനിമ. ഡാം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പറഞ്ഞു വയ്ക്കുകയാണ് സിനിമ. ഈ പ്രചാരണം തുടക്കം മുതല്‍ ബിജെപി ഉയര്‍ത്തുന്നതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയമായിരുന്നു എന്നുള്ള ബിജെപിയുടെ നുണ പ്രചാരണത്തിന് കുഴലൂതുകയാണ് ഈ സിനിമയിലൂടെ സംവിധായകന്‍. ഡാം തുറന്നു വിട്ടാണ് പ്രളയം സൃഷ്ടിച്ചതെന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മാത്രം അഭിപ്രായമല്ല. കേരളം മുഴുവന്‍ ആ സംശയം ഉന്നയിക്കുന്നുണ്ടന്ന കാര്യം ഇടതുപക്ഷം ബോധപൂര്‍വ്വം മറക്കുകയാണ്.

പ്രളയജലത്തില്‍ നിന്ന് കരകയറാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെപ്പോലും ഒപ്പംകൂട്ടി നടന്ന രക്ഷാപ്രവര്‍ത്തനവും അതിനുശേഷമുള്ള നവകേരള നിര്‍മ്മിതിയും ജനങ്ങള്‍ നേരിട്ടു കണ്ട് മനസ്സിലാക്കിയതാണ്. ആ പ്രവര്‍ത്തനങ്ങളെ അപ്പാടെ നിരാകരിച്ച്, തളര്‍ന്നിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കാണിച്ചതിലൂടെ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുക എന്നത് തന്നെയാണ് സംവിധായകന്‍ ലക്ഷ്യം വെച്ചതെന്നാണ് എ ഐ വൈ എഫിന്റെ ആരോപണം.

കോണ്‍ഗ്രസുകാരന്‍ എന്നു പറയുന്ന ഒരു നിര്‍മ്മാതാവിന്റെ സിനിമ ആരംഭിച്ചത് തന്നെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് നന്ദി പറഞ്ഞുകൊണ്ടാണ്. ഇത്തരക്കാരെ അകറ്റി നിര്‍ത്തിയില്ലെങ്കില്‍ മലയാള സിനിമ സംഘപരിവാറിന്റെ കയ്യിലെ ചട്ടുകമായി മാറും. കേരളത്തിലെ മതേതര-ജനാധിപത്യ വിശ്വാസികളായ സാംസ്‌കാരിക-സിനിമ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അരുണ്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഇടതുപക്ഷ അനുകൂല കലാസൃഷ്ടിയാവണമെന്ന് അടിവരയിട്ട് പറയുകയാണിവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (5 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (9 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (12 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (3 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

Malayali Vartha Recommends