Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കള്ളുഷാപ്പുകള്‍ പൂട്ടിയെങ്കിലും സ്പിരിറ്റ് വന്നതിന്റെ അന്വേഷണവുമായി എക്‌സൈസ് സംഘം മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതിയോടെ സ്പിരിറ്റ് എത്തുന്ന സ്ഥാപനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഒരു വിഭാഗം എക്‌സൈസ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തണമെന്ന വാദവും ഉയര്‍ന്നിരുന്നു

24 MAY 2023 10:17 PM IST
മലയാളി വാര്‍ത്ത

More Stories...

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും

കൊല്ലത്തും , തിരുവന്തപുരത്തും സര്‍ക്കാര്‍ മരുന്ന് ഗോഡൗണുകള്‍ക്ക് അടുത്തടുത്ത ദിവസങ്ങളില്‍ തീപിടിച്ചതിലെ ദുരൂഹത പലവഴിയ്ക്കും ഉയരുന്നുണ്ട്. ലോകായുക്തയിലെ കേസ് അട്ടിമറിക്കാനെന്ന വാദമുയരുന്നതോടൊപ്പം തന്നെ മരുന്ന ഗോഡൗണുകളിലെ തീവെട്ടിക്കൊള്ളകള്‍ മറച്ചു വെയ്ക്കാനാണോ ഈ തീ നാടകമെന്നും സംശയിക്കുന്നവരുണ്ട്. കേരളത്തിലെ കള്ളുഷാപ്പുകളില്‍ അനധികൃതമായ സ്പിരിറ്റെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെയാണ് എക്‌സൈസ് സംഘം കള്ളുഷാപ്പുകള്‍ പൂട്ടിച്ചത്. കള്ളുഷാപ്പുകള്‍ പൂട്ടിയെങ്കിലും സ്പിരിറ്റ് വന്നതിന്റെ അന്വേഷണവുമായി എക്‌സൈസ് സംഘം മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതിയോടെ സ്പിരിറ്റ് എത്തുന്ന സ്ഥാപനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഒരു വിഭാഗം എക്‌സൈസ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തണമെന്ന വാദവും ഉയര്‍ന്നിരുന്നു.

ഇതിന്റെ ഭാഗായി ആരോഗ്യ വകുപ്പിനോട് എക്‌സൈസ് വകുപ്പ് വവിരങ്ങള്‍ ആരാഞ്ഞിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ട് ഗോഡൗണുകളിലും അഗ്നി ബാധയുണ്ടായിരിക്കുന്നത്. ബ്ലീച്ചിംഗ് പൗഡര്‍ ചൂടായി തീ കത്തിയെന്നും അത് സാനിട്ടറൈസിലേയ്ക്കും സ്പിരിറ്റിലേയ്ക്കും പടര്‍ന്നാണ് വന്‍ അഗ്നി ബാധയുണ്ടായിരിക്കുന്നതെന്നാണ് വിശദീകരണം നല്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെയൊക്ക അനുവദനീയമായതില്‍ കൂടുതല്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നെന്ന് വ്യ്കതമാണ്. സര്‍ക്കാര്‍ അനുമതിയുടെ മറവില്‍ സ്പിരിറ്റ് എത്തിച്ച് പുറത്തെ അബ്കാരി ലോബിയക്ക് വിതരണം ചെയ്യുന്നുണ്ടോയെന്ന കാര്യവും സംശയ നിഴലിലാണ്. സുലഭമായി വ്യജമദ്യം ലഭിക്കുന്ന കേരളത്തില്‍ ഇത്രയധികം സ്പിരിറ്റ് എത്തുന്നതെങ്ങനെയെന്ന കാര്യം എക്‌സൈസ് വകുപ്പിനെയും കുഴപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അതേ സമയം, കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പനിയ്ക്കുള്ള പാരസെറ്റമോള്‍ പോലുമില്ലെന്ന വസ്തുത തള്ളിക്കളയാനാവില്ല. . അടുത്തടുത്തായി രണ്ട് മരുന്നു ഗോഡൗണുകള്‍ കത്തിയപ്പോഴാണ് സര്‍ക്കാരും കെഎംസി എലും  കാലാവധി കഴിഞ്ഞ മരുന്നുകളാണ് അഗ്നി പടര്‍ത്തിയതെന്ന വിവരം പറയുന്നത്. സാധാരണക്കാരന്‍ ചികിത്സയ്ക്കായി പെടാപാടുപെടുമ്പോള്‍ മരുന്നുകളുടെ കാലാവധി കഴിയുന്നതെങ്ങനെയെന്ന സംശയം ബാക്കിയാകുന്നു.വിതരണം ചെയ്യാനല്ലെങ്കില്‍ ഇവയൊക്കെ വാങ്ങിച്ചു കൂട്ടിയതെന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കമ്മിഷന്‍ തന്നെയാണ് മുഖ്യം.

മരുന്ന് വാങ്ങി കമ്മിഷന്‍ പറ്റി കഴിഞ്ഞാല്‍ പിന്നെ അവ പാവപ്പെട്ടവര്‍ക്കായി കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ ഇവിടെയൊരു സംവിധാനമില്ലെന്ന കാര്യം വ്യക്തമാണ്. ഡോ.വന്ദനദാസിനെ പച്ചക്ക് കുത്തിക്കീറിയപ്പോള്‍  ഇവിടത്തെ സിസ്റ്റം അതായത് ഭരണ സംവിധാനം തകര്‍ന്നിരിക്കുന്നു എന്നു ഹൈക്കോടതിയ്ക്ക് പോലും പറയേണ്ടി വന്നത് ഗതികേടുകൊണ്ടാണ്.എന്നിട്ടും രാജ്യത്താകമാനം പത്രങ്ങളില്‍ കേരളം ഒന്നാമതെന്ന് വീമ്പിളക്കി പരസ്യം നല്കി വാര്‍ഷികം കൊട്ടിഘോഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നതും ശ്രദ്ധേയമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളുടെ ലിസ്റ്റുണ്ടാക്കി നഷ്ടം പെരുപ്പിച്ചു കാട്ടി കമ്പനികളില്‍ നിന്ന് വീണ്ടും പണം വാങ്ങി കീശ വീര്‍പ്പിക്കുന്ന തീവെട്ടിക്കൊള്ളയാണ് കേരളത്തിന്റെ ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് വ്യക്തമാണ്.

കോടികളുടെ മരുന്ന് സംഭരിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സോ ഫയര്‍ സേഫ്ടി സംവിധാനങ്ങളോയില്ലാ എന്ന വിവരം കേരള സര്‍ക്കാരിന്റ തികഞ്ഞ പിടിപ്പു കേടിനെയാണ് പുറത്തു കൊണ്ടു വന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഫയര്‍ ഫോഴ്‌സ് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഡിജിപി ബി.സന്ധ്യയുടെ തുറന്നു പറച്ചില്‍ സര്‍ക്കാരിനെ തികച്ചും വെട്ടിലാക്കിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത രണ്ട് മരുന്നു ഗോഡൗണുകളാണ് തീപിടിച്ചത്. ഫയര്‍ സംരക്ഷണത്തിനായുള്ള യാതൊരു സൗകര്യങ്ങളുമില്ല. ബന്ധപ്പെട്ട ഒരു വകുപ്പിന്റെയും അനുമതിയുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ബി.സന്ധ്യ തുറുന്നു പറഞ്ഞതോടോ സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമായിരിക്കുകയാണ്. ഇവിടെയാണ് സ്പിരിറ്റും വന്‍തോതില്‍ സൂക്ഷിച്ചിരുന്നതെന്ന കാര്യം മറന്നുകൂടാ.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ ഒരാഴ്ചക്കിടെ രണ്ടു തീപിടിത്തം ഉണ്ടായതോടെ അട്ടിമറി സംശയവും ബലപ്പെടുന്നു എന്നു മാത്രമല്ല തീയ്ക്ക് പിന്നില്‍ വ്യക്തമായ ഉദ്ദേശങ്ങളുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തം ആവര്‍ത്തിക്കുന്നത്. സംഭവങ്ങളില്‍ പ്രഖ്യാപനത്തിനപ്പുറം കാര്യമായ അന്വേഷണം നടക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കോവിഡ് സമയത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തുകയും ചെയ്തതോടെ ലോകായുക്തയും വെട്ടിലായിരിക്കുകയാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (3 minutes ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (16 minutes ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (22 minutes ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (29 minutes ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (37 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (44 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (52 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (57 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (1 hour ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (1 hour ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (5 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (5 hours ago)

Malayali Vartha Recommends