സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത... കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി, മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത... കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി, മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
നാളെ മുതല്‍ ഞായറാഴ്ച വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 26 മുതല്‍ 28 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായി കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മെയ് 26, 27 തീയതികളില്‍ തമിഴ്‌നാട് തീരത്തും ഗള്‍ഫ് ഓഫ് മാന്നാറിലും കന്യാകുമാരി തീരത്തും ശക്തമായി കാറ്റ് വീശും. മെയ് 28ന് തമിഴ്‌നാട് തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളിലും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലിലും കാറ്റ് വീശും.
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ആയതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
"
https://www.facebook.com/Malayalivartha
























