Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയുര്‍വേദ ചികിത്സയിലും ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

25 MAY 2023 06:58 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സയിലും ആയുര്‍വേദ ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍നിര പ്രോജക്ടുകളില്‍ ഒന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അതിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. ഈ രംഗത്തെ പ്രഗത്ഭരായിട്ടുള്ള എല്ലാവരുടെയും ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് ഏറ്റവും നല്ല ഉദാത്തമായിട്ടുള്ള പ്രവര്‍ത്തനരേഖ ആവിഷ്‌കരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി വ്യക്തമാക്കി. ഐആര്‍ഐഎ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


വര്‍ത്തമാനകാലത്ത് ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് ഒരു സംയോജിത സമീപനം ഉണ്ടാകണം. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതല്‍ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി അതിനെ കൂട്ടിച്ചേര്‍ത്ത് നല്ലൊരു മാതൃക സൃഷ്ടിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തപ്പെട്ടത്.


നൂറിലധികം രാജ്യങ്ങളില്‍ ആയുര്‍വേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായുള്ള ആശയവിനിമയത്തില്‍, ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായുള്ള ആയുര്‍വേദ പാരമ്പര്യം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയ്യെഴുത്ത് പ്രതികള്‍, ഔഷധസസ്യ ജൈവവൈവിധ്യം, ആയുര്‍വേദത്തിന്റെ വൈവിധ്യമാര്‍ന്ന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍, എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും തലമുറകള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ക്കും വിവിധ ഇടങ്ങള്‍ക്കും പരിചയപ്പെടുത്താനുള്ള ഒരു ഇടമായി ഗവേഷണ കേന്ദ്രം മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ.പി.എം. അധ്യക്ഷത വഹിച്ച ചടങ്ങില്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഡോ. നന്ദിനി കുമാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രെസ്റ്റി ഡോ. പി.എം. വാര്യര്‍, ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രബാസ് നാരായണ, നിസ്റ്റ് ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍, ഐക്കോണ്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് തോമസ്, ഐയുസിബിആര്‍ ഡയറക്ടര്‍ ഡോ. കെ.പി. മോഹനകുമാര്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐഎസ്എം ഡയറക്ടര്‍ ഡോ. കെഎസ് പ്രിയ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സജി എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (3 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (6 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (3 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (3 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (3 hours ago)

Malayali Vartha Recommends