Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ആരുമാരുമറിഞ്ഞില്ല... കൊല്ലത്ത് കല്യാണവീട്ടില്‍ അയല്‍വാസികളും ബന്ധുക്കളുമായ സി.പി.ഐ., സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ രാഷ്ട്രീയതര്‍ക്കത്തില്‍ കടിപിടി; സിപിഐക്കാരന്റെ കൈവിരല്‍ സിപിഎം പ്രവര്‍ത്തകന്‍ കടിച്ചുമുറിച്ചു

25 MAY 2023 09:43 AM IST
മലയാളി വാര്‍ത്ത

കല്യാണ വിടുകള്‍ പലതരം സൗഹൃദത്തിന് വേദിയാണ്. ചിലപ്പോഴൊക്കെ രാഷ്ട്രീയ ചര്‍ച്ചയും ഇടം നേടാം. ബന്ധുക്കള്‍ പല ചേരിയില്‍ ഉള്ളവരാകുമ്പോള്‍ തര്‍ക്കം ചാനല്‍ ചര്‍ച്ചകളെക്കാള്‍ രൂക്ഷമാകും. അവസാനം സന്തോഷത്തോടെ ഇരുകൂട്ടരും പിരിഞ്ഞ് പോകുകയും ചെയ്യും.

എന്നാല്‍ കൊല്ലത്ത് അവിടെയൊന്നും കാര്യങ്ങള്‍ നിന്നില്ല. കൊല്ലത്ത് കല്യാണവീട്ടില്‍ അയല്‍വാസികളും ബന്ധുക്കളുമായ സി.പി.ഐ.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ രാഷ്ട്രീയതര്‍ക്കത്തില്‍ സി.പി.ഐ.ക്കാരന്റെ തള്ളവിരല്‍ കടിച്ചുമുറിച്ചു. ഞായറാഴ്ച രാത്രി മേലില ഗ്രാമപ്പഞ്ചായത്തിലെ മൂലവട്ടത്തുനടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും, സിപിഐ ബ്രാഞ്ച് അംഗവും തമ്മില്‍ത്തല്ലി. ഒടുവില്‍ സിപിഐ അംഗത്തിന്റെ കൈ വിരല്‍ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ഞായര്‍ രാത്രി 11നാണ് സംഭവം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിന്റെ വിരലാണു നഷ്ടമായത്.

പാര്‍ട്ടി വിട്ടതു മുതല്‍ സിപിഎം പ്രവര്‍ത്തകരുമായി ചെറിയ തോതില്‍ തര്‍ക്കങ്ങളുണ്ട്. ഞായറാഴ്ച വൈകിട്ട് ഒരു കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി 11ന് മൂലവട്ടം ജംക്ഷനില്‍ ഇവര്‍ വീണ്ടും കണ്ടുമുട്ടി, തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങി. ഇതിനിടെ മഹേഷിന്റെ ഇടതു കയ്യിലെ തള്ളവിരല്‍ സിപിഎം അംഗത്തിന്റെ വായില്‍ അകപ്പെട്ടു. ഇതോടെ ഇയാള്‍ വിരലില്‍ അമര്‍ത്തിക്കടിച്ചു.

അവിടെയുണ്ടായിരുന്നവര്‍ ഇടപെട്ട് വിരല്‍ വായില്‍ നിന്നു പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലില്‍ നിന്നു കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാര്‍ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി. അവിടെയെത്തുമ്പോഴാണ് വിരല്‍ ഇല്ലെന്ന വിവരം അറിയുന്നത്. മഹേഷിനെ ആശുപത്രിയിലാക്കി, ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരല്‍ എവിടെയെന്നു പറഞ്ഞില്ല.

ഒടുവില്‍ അര്‍ധ രാത്രിയില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ തുപ്പിക്കളഞ്ഞ വിരല്‍ കണ്ടെത്തി മഹേഷിനെ പ്രവേശിപ്പിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. മഹേഷ് ഇന്നലെ രാത്രി ആശുപത്രി വിട്ടു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണു പൊലീസില്‍ നിന്നു ലഭിച്ച വിവരം. അതേസമയം സിപിഐ നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

മൂലവട്ടത്തെ ഒരുവീട്ടില്‍ നടന്ന വിവാഹ സത്കാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. സി.പി.ഐ.ക്കാരന്‍ അടുത്തിടെ സി.പി.എം വിട്ടാണ് പാര്‍ട്ടിയിലെത്തിയത്. ഇതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മറ്റുള്ളവര്‍ ചേര്‍ന്ന് ഇരുവരെയും പിന്തിരിപ്പിച്ചുവിട്ടു. പിന്നീട് മൂലവട്ടം ജങ്ഷനില്‍വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് സി.പി.ഐ. പ്രവര്‍ത്തകന്റെ ഇടതുതള്ളവിരല്‍ കടിച്ചുമുറിച്ചത്.

രക്തംവാര്‍ന്നുനിന്ന സി.പി.ഐ.ക്കാരനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്. പിന്നീട് വിരലിന്റെ കഷണം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ചതഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്നം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നു. അതിനാല്‍ തന്നെ കിട്ടിയവന് കിട്ടി. കടിച്ചവന്‍ രക്ഷപ്പെടുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (26 minutes ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (43 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (47 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (51 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (1 hour ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (2 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (2 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (2 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

Malayali Vartha Recommends