ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു തൊഴിലാളി മരിച്ചു....

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു തൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവില്‍ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയില്‍ രാജുവിന്റെ മകന്‍ രാജേഷാണ് (37) മരിച്ചത്.
കള്ളിക്കാട് കൊടുവക്കാട്ടില്‍ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു. മത്സ്യ ബന്ധനത്തിനിടയില്‍ മുനമ്പത്ത് അഴീക്കോടിന് സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം നടന്നത്. വള്ളത്തില്‍ നിന്നും കടലിലേക്ക് വീണ രാജേഷിനെ വള്ളത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോസ്റ്റല്‍ പൊലീസ് സംഘം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സംഭവസ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മാതാവ്: അമ്മിണി. ഭാര്യ: കവിത.
"
https://www.facebook.com/Malayalivartha
























