കാപ്പകേസില്‍ നാടുകടത്തിയതിന് പിന്നാലെ വീണ്ടും നാട്ടിലെത്തിയെ പ്രതിയെ പൊലീസ് പിടികൂടി... യക്ക് മരുന്നുകള്‍ കൈവശം വച്ചതിന് അറസ്റ്റിലായ കൂട്ടുപ്രതിക്കൊപ്പം വിലങ്ങിട്ട് സ്റ്റേഷനില്‍ ഇരുത്തിയിരിക്കവേ മൂത്രം ഒഴിക്കാന്‍ പോകാന്‍ വിലങ്ങഴിച്ചു,മൂത്രപ്പുരയിലേക്ക് പോകുന്നതായി നടിച്ച് പ്രതി തിരിച്ചിറങ്ങി ഓടി രക്ഷപ്പെടവേ പിടികൂടി പോലീസ്

കാപ്പകേസില്‍ നാടുകടത്തിയതിന് പിന്നാലെ വീണ്ടും നാട്ടിലെത്തിയെ പ്രതിയെ പൊലീസ് പിടികൂടി... യക്ക് മരുന്നുകള്‍ കൈവശം വച്ചതിന് അറസ്റ്റിലായ കൂട്ടുപ്രതിക്കൊപ്പം വിലങ്ങിട്ട് സ്റ്റേഷനില്‍ ഇരുത്തിയിരിക്കവേ മൂത്രം ഒഴിക്കാന്‍ പോകാന്‍ വിലങ്ങഴിച്ചു, മൂത്രപ്പുരയിലേക്ക് പോകുന്നതായി നടിച്ച് പ്രതി തിരിച്ചിറങ്ങി ഓടി രക്ഷപ്പെടവേ പിടികൂടി പോലീസ്
ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്ത ചാവക്കാട് വഞ്ചിക്കടവ് മേത്തി വീട്ടില്‍ ഷെജീറാണ് രക്ഷപ്പെട്ടത്. 300 മീറ്ററോളം ഓടിയ പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കാപ്പ പ്രകാരം പൊലീസ് നാട് കടത്തിയതായിരുന്നു ഇയാളെ. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രതി ഗുരുവായൂരില്‍ ഒളിവില്‍ താമസിക്കുന്നതറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. മയക്ക് മരുന്നുകള്‍ കൈവശം വച്ചതിന് അറസ്റ്റിലായ കൂട്ടുപ്രതിക്കൊപ്പം വിലങ്ങിട്ട് സ്റ്റേഷനില്‍ ഇരുത്തിയതായിരുന്നു.
മൂത്രം ഒഴിക്കാനായി പോകണമെന്നറിയിച്ചതനുസരിച്ച് പൊലീസ് വിലങ്ങ് അഴിച്ചു.ഉടന്‍ മൂത്രപ്പുരയിലേക്ക് പോകുന്നതായി നടിച്ച് പ്രതി തിരിച്ചിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രനടയിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറാനായിരുന്നു ശ്രമം നടത്തിയത്. എന്നാല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍വച്ച് പൊലീസ് ഇയാളെ പിടികൂടി. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha
























